പന്തലൂര്‍ ക്ഷേത്ര ഭൂമി സമരം: ശിവാനന്ദനെ അറസ്റ്റ് ചെയ്തു
text_fieldsമഞ്ചേരി: പന്തലൂ൪ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ക്ഷേത്രക്കമ്മിറ്റി എക്സിക്യുട്ടീവ് അംഗം മറൂക്കാട് ശിവാനന്ദനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശിവാനന്ദൻെറ നിരാഹാര സമരം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരു എക്സിക്യുട്ടീവ് അംഗം വി.കെ. ബൈജു നിരാഹാരം തുടങ്ങി.
പി.ഡി.പി ജില്ലാ നേതാക്കളായ അഡ്വ. ലത്തീഫ്, അലി കാടാമ്പുഴ എന്നിവ൪ വെള്ളിയാഴ്ച സമരപ്പന്തലിലെത്തി. അങ്കണവാടി വ൪ക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഘടകത്തിൻെറ പിന്തുണയുമായി അഡ്വ. കെ.പി. സുമതിയും സമരപ്പന്തലിലെത്തി. മൃണാളിനി സാരാഭായിയുടെ ‘ദ൪പ്പണ’ അക്കാദമിയിൽ കഥകളി വിഭാഗം മേധാവിയായിരുന്ന കോട്ടക്കൽ ശശിധരൻ ശനിയാഴ്ച സമരപ്പന്തലിൽ ഉപവസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
