മലപ്പുറം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം ഉത്തരപേപ്പ൪ റീചെക്കിങിനും ഒ.എം.ആ൪ ഉത്തര കടലാസിൻെറ പക൪പ്പ് ലഭിക്കാനും പി.എസ്.സി പരീക്ഷയെഴുതിയവ൪ക്ക് അവസരമുണ്ടെന്നിരിക്കെ എൽ.ഡി.സിയുടെ മാ൪ക്ക് വ്യത്യാസത്തെക്കുറിച്ച പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പി.എസ്.സി ഓഫിസ൪ എൻ. രാജഗോപാൽ അറിയിച്ചു.
ഒ.എം.ആ൪ ഉത്തരക്കടലാസിൻെറ പക൪പ്പ് ലഭിക്കാൻ ‘0051-psc-800 other receipts-99 -other receipts’ ഹെഡ് ഓഫ് അക്കൗണ്ടിൽ 200 രൂപ ട്രഷറിയിൽ ചലാൻ അടച്ച് ഒറിജിനൽ ചലാൻ സഹിതം അപേക്ഷ നൽകണം. ജില്ലാതല പരീക്ഷകളുടെ ഒ.എം.ആ൪ ഉത്തരക്കടലാസിൻെറ പക൪പ്പ് ലഭിക്കാൻ ജില്ലാ ഓഫിസ൪ക്കും സംസ്ഥാന തല പരീക്ഷകളുടെ ഒ.എം.ആ൪ പക൪പ്പിന് ഡെപ്യൂട്ടി സെക്രട്ടറി, പരീക്ഷ വിഭാഗം, കേരള പബ്ളിക് സ൪വീസ് കമീഷൻ, പട്ടം, തിരുവനന്തപുരം-695003 എന്ന വിലാസത്തിലും അയക്കണം. ഒ.എം.ആ൪ ഷീറ്റിൻെറ എ, ബി ഭാഗങ്ങളുടെ പക൪പ്പാണ് ലഭിക്കുക. സ്വന്തം ഉത്തരക്കടലാസിൻെറ പക൪പ്പുകൾക്ക് മാത്രമേ അപേക്ഷ നൽകാവൂ. അസാധുവായ ഉത്തരക്കടലാസിൻെറ പക൪പ്പുകൾ ലഭിക്കില്ല.
ഉത്തരക്കടലാസിൻെറ റീ ചെക്കിങിന് 50 രൂപയാണ് ഫീസ്. ചലാൻ അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് ‘0051-psc-105 state psc 99 examination fee’. അപേക്ഷാഫോറം പി.എസ്.സി വെബ് സൈറ്റിൽ സ൪ട്ടിഫിക്കറ്റ് ഫോ൪മാറ്റ് എന്ന ലിങ്കിൽ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 11:54 AM GMT Updated On
date_range 2012-03-17T17:24:54+05:30എല്‍.ഡി.സി സാധ്യതാ പട്ടിക: ആശങ്ക വേണ്ടെന്ന് അധികൃതര്‍
text_fieldsNext Story