Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎല്‍.ഡി.സി നിയമനം:...

എല്‍.ഡി.സി നിയമനം: പ്രമാണ പരിശോധന തുടങ്ങി

text_fields
bookmark_border
എല്‍.ഡി.സി നിയമനം: പ്രമാണ പരിശോധന തുടങ്ങി
cancel

മലപ്പുറം: ജില്ലയിലെ വിവിധ വകുപ്പുകളിൽ ലോവ൪ ഡിവിഷൻ ക്ള൪ക്ക് നിയമനത്തിന് തയാറാക്കിയ ഷോ൪ട്ട് ലിസ്റ്റിലെ ഉദ്യോഗാ൪ഥികളുടെ പ്രമാണ പരിശോധന മലപ്പുറം ഗവ. കോളജിൽ ആരംഭിച്ചു. ആദ്യ ദിനം രണ്ട് ഘട്ടങ്ങളിലായി മെയിൻ ലിസ്റ്റിലെ 800 ഉദ്യോഗാ൪ഥികളെയാണ് വിളിപ്പിച്ചത്. ആദ്യ ഘട്ടത്തിലെ 400 പേരിൽ 13 പേരും രണ്ടാം ഘട്ടത്തിലെ 400ൽ പത്തുപേരും പരിശോധനക്ക് ഹാജരായില്ല.
ജില്ലാ ഓഫിസ൪ എൻ. രാജഗോപാലിൻെറ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥ൪ വീതമുള്ള എട്ട് ബാച്ചുകളാണ് രേഖകൾ പരിശോധിക്കുന്നത്. ഇതിന് 40 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ പത്തുപേ൪ തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത്നിന്നുള്ളവരും മറ്റുള്ളവ൪ ജില്ലാ ഓഫിസിലെ ജീവനക്കാരുമാണ്. പ്രമാണ പരിശോധന 22 വരെ തുടരും. മെയിൻ ലിസ്റ്റിലെ 2172 പേരുടെ പരിശോധന 18ന് അവസാനിക്കും. വികലാംഗ ഉദ്യോഗാ൪ഥികളുടെ യോഗ്യതാ നി൪ണയം 23, 24 തീയതികളിൽ നടക്കും. മാ൪ച്ച് 29നകം റാങ്ക് ലിസ്റ്റിന് അന്തിമ രൂപം നൽകി 30ന് തിരുവനന്തപുരത്ത് പി.എസ്.സി ചെയ൪മാൻെറ നേതൃത്വത്തിലുള്ള സമിതിയുടെ അംഗീകാരത്തിന് സമ൪പ്പിക്കും. 30ന് തന്നെ പട്ടിക സമ൪പ്പിക്കാൻ ജില്ലാ ഓഫിസ൪മാ൪ക്ക് പി.എസ്.സി നി൪ദേശം നൽകിയിട്ടുണ്ട്. 30ന് തന്നെ അംഗീകാരം ലഭിച്ചാൽ 31ന് റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽവരും.
മെയിൻ ലിസ്റ്റിൽനിന്നും സപ്ളിമെൻററി ലിസ്റ്റിൽനിന്നുമായി 5408 ഉദ്യോഗാ൪ഥികളുടെ രേഖകളുടെ പരിശോധനയാണ് നടക്കുക. ഏതെങ്കിലും സ൪ട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവ൪ക്കും ന്യൂനതകളുള്ള സ൪ട്ടിഫിക്കറ്റുകൾ നൽകിയവ൪ക്കും അഞ്ച് ദിവസത്തെ സാവകാശം നൽകും. 16, 17, 18 തീയതികളിൽ ഹാജരാകാത്തവ൪ 23 ന് മലപ്പുറം ഗവ. കോളജ് ഓഡിറ്റോറിയത്തിൽ ഹാജരാകണം. 19, 20, 21, 22 തീയതികളിൽ ഹാജരാകാൻ കഴിയാത്തവ൪ പി.എസ്.സി ഓഫിസിൽ ഹാജരാകണം. ഓരോ ദിവസവും ഹാജരാകാത്തവ൪ക്ക് അന്നു തന്നെ കത്തയക്കും. ഗ൪ഭിണികളും രോഗികളും വരിയിൽ നിൽക്കേണ്ട. സംശയ ദുരീകരണത്തിന് പ്രത്യേകം സംവിധാനമുണ്ട്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂ൪ ജില്ലകളിലായി 2011 ആഗസ്റ്റ് 13ന് നടന്ന പരീക്ഷക്ക് 1,21,268 ഉദ്യോഗാ൪ഥികളാണ് ഹാജരായത്. 2010 ഡിസംബ൪ 31നാണ് നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ വ൪ഷം കൊണ്ടാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലക്ഷത്തിൽ പരം ഉദ്യോഗാ൪ഥികൾ ഹാജരായ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കുറഞ്ഞ സമയം കൊണ്ട് പ്രസിദ്ധീകരിക്കുന്നത് പി.എസ്.സിയുടെ ചരിത്രത്തിൽ അപൂ൪വമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story