റെയില്‍വേ മേല്‍പാലം നിര്‍മാണം: 22 മുതല്‍ ചെറുവത്തൂരില്‍ ഗതാഗത നിയന്ത്രണം
text_fieldsചെറുവത്തൂ൪: ചെറുവത്തൂരിലെ റെയിൽവേ മേൽപാലം നി൪മാണവുമായി ബന്ധപ്പെട്ട് 22 മുതൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തും. 45 ദിവസത്തേക്കാണ് നിയന്ത്രണം.
ഇത് പ്രകാരം ചെറുവത്തൂരിൻെറ പടിഞ്ഞാറൻ മേഖലകളിലേക്കും വലിയപറമ്പ്, പടന്ന എന്നീ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ പിലിക്കോട് മേൽപാലം വഴി തിരിച്ചുവിടും. ബസ്, ലോറി, കാ൪ പോലുള്ള വാഹനങ്ങളാണ് പിലിക്കോട് വഴി കടന്നുപോവുക. റിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും ചെറുവത്തൂ൪ വഴി പോകാം. പാലത്തിൻെറ പണി സജീവമായി പുരോഗമിക്കവെ തുട൪ച്ചയായി ഗതാഗത തടസ്സം അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്താൻ ചെറുവത്തൂ൪ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന യോഗത്തിൽ തീരുമാനമായത്. വാഹനങ്ങൾ കടന്നുപോകുന്നത് തൊഴിലാളികളെ കാര്യമായി ബാധിക്കുന്നുമുണ്ട്. തുരുത്തി, എരിഞ്ഞിക്കീൽ, അച്ചാംതുരുത്തി, പതിക്കാൽ, കാരിയിൽ, വെങ്ങാട്ട്, കുറ്റിവയൽ, മീൻകടവ്, കാടങ്കോട്, മടക്കര എന്നിവിടങ്ങളിലുള്ളവരാണ് ഗതാഗത നിയന്ത്രണംമൂലം ഏറെ കഷ്ടപ്പെടുക. യോഗത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ തീരുമാനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. കാ൪ത്യായനി അധ്യക്ഷത വഹിച്ചു. മുനമ്പത്ത് ഗോവിന്ദൻ, കെ. കേളൻ, ലത്തീഫ് നീലഗിരി, കെ. കണ്ണൻ, എ.എസ്.ഐ ജോൺ, ടി. രാജൻ, ടി.പി. കണ്ടക്കോരൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
