ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
text_fieldsചക്കരക്കല്ല്: ചേലോറയിൽ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിൻെറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലിൽ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലെത്തിയ മൂന്നംഗ സംഘമാണ് മ൪ദിച്ചത്. ‘ചെയ൪പേഴ്സൻ ശ്രീജയുടെ വീട്ടിൽ മാലിന്യം തള്ളുമല്ലെടാ’ എന്ന് ആക്രോശിച്ചാണ് മ൪ദിച്ചതെന്ന് മധു പറഞ്ഞു.
കാൽമുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവ൪ത്തകരായ പിഷാരടി, ഷൈജു എന്നിവ൪ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടെത്തിയത്. തുട൪ന്ന് കണ്ണൂ൪ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മ൪ദനമേൽക്കുന്നത്. കണ്ണൂ൪ നഗരസഭാ ചെയ൪പേഴ്സൻെറ ഗുണ്ടാസംഘമാണ് മ൪ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയിൽ കണ്ണൂ൪ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികൾ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. ഏതാനും ദിവസം മുമ്പ് സമസമിതി പ്രവ൪ത്തക൪ നഗരസഭാ ചെയ൪പേഴ്സൻെറ ചേമ്പറിൽ മാലിന്യം വിതറിയിരുന്നു. ഇതിൻെറ പേരിൽ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മ൪ദനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മ൪ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവ൪ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ പറഞ്ഞു. കെ.കെ. ഫൈസൽ, സി.ടി. അശ്ക൪, സി.ടി. ഷഫീഖ് എന്നിവ൪ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയ൪ പാ൪ട്ടി നേതാവ് പി.ബി.എം. ഫ൪മീസ് പറഞ്ഞു.
മ൪ദിച്ചതിൽ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവ൪ത്തകരും നാട്ടുകാരും കണ്ണൂ൪ നഗരത്തിൽ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോ൪ണ൪ ചുറ്റി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻറ് എൻ.എം. ശഫീഖ്, സൈനുദ്ദീൻ കരിവെള്ളൂ൪, കലാകുടം രാജു, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവ൪ സംസാരിച്ചു. ചാലോടൻ രാജീവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
