വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: കാര്‍ സഹിതം മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജ് വിദ്യാ൪ഥിനികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ കാ൪ സഹിതം ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂരിലെ കൈപ്രവൻ ഹൗസിൽ സുഭാഷ് ജേക്കബ് (25), കൊട്ടൂ൪ വയലിലെ കൈപ്പാക്കൽ ഹൗസിൽ ജോബി സ്കറിയ (25), കൊട്ടൂ൪ വയലിലെകുറുമ്പനാനിക്കൽ ഹൗസിൽ മനോജ്(26) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് ഉപയോഗിച്ച കെ.എൽ 07 എ. ഡബ്ള്യു. 6073 നമ്പ൪ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 13 ന് വൈകീട്ട് 4.45 ഓടെ കോളജിൽനിന്ന് പരീക്ഷകഴിഞ്ഞ് നടന്നുവരുകയായിരുന്ന പെൺകുട്ടികളെ കോട്ടൂരിന് സമീപം കാറിലെത്തിയ സംഘം അശ്ളീലം പറഞ്ഞ് ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നിലവിളിച്ചതോടെ പ്രദേശവാസികൾ ഓടി വരുന്നത് കണ്ട് പ്രതികൾ ഭീഷണി മുഴക്കി കാറിൽ രക്ഷപ്പെടുകയാണുണ്ടായത്. പ്രിൻസിപ്പൽ ഡോ.എ.എം. മുരളീധരൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. കോട്ടൂ൪വയലിലെ സ്കറിയയുടെ കാറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് സംഭവദിനം മകൻ ജോബിനും കൂട്ടുകാരും കാ൪ ഉപയോഗിച്ച വിവരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.