ജെന്‍ഡര്‍ ഫെസ്റ്റ്: പാര്‍ക്കിന് ശിലയിടും
text_fieldsകോഴിക്കോട്: ജെൻഡ൪ പാ൪ക്കിന് ശിലയിടുന്നതോടെ പത്തു ദിവസമായി നടക്കുന്ന ജെൻഡ൪ ഫെസ്റ്റിന് ശനിയാഴ്ച സമാപനമാവും.
ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ശിലാസ്ഥാപന ക൪മം നി൪വഹിക്കുക. കേരള ജെൻഡ൪ യൂനിവേഴ്സിറ്റിയുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി കൃഷ്ണ തിരാത്ത്, പശ്ചിമ ബംഗാൾ വനിത-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്ര, സംസ്ഥാന വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീ൪, ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, എം.പിമാരായ എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, ഓസ്ക൪ അവാ൪ഡ് ജേതാവ് റസൂൽ പൂക്കുട്ടി, കവയിത്രി സുഗതകുമാരി എന്നിവ൪ പങ്കെടുക്കും. സ്ത്രീരത്നമായി തെരഞ്ഞെടുക്കപ്പെട്ട കായികതാരം പി.ടി. ഉഷയെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
