Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightജില്ലയില്‍ മിനി...

ജില്ലയില്‍ മിനി കോളജുകള്‍ സ്ഥാപിക്കും -കാലിക്കറ്റ് വി.സി

text_fields
bookmark_border
ജില്ലയില്‍ മിനി കോളജുകള്‍ സ്ഥാപിക്കും -കാലിക്കറ്റ് വി.സി
cancel

കൽപറ്റ: വയനാടിൻെറ പിന്നാക്കാവസ്ഥ പരിഗണിച്ച് ജില്ലയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നൂതനമായ കോഴ്സുകൾ പഠിപ്പിക്കുന്ന മിനി കോളജുകൾ സ്ഥാപിക്കുമെന്ന് വൈസ് ചാൻസല൪ ഡോ. എം. അബ്ദുസലാം പറഞ്ഞു. ഇതിന് പുറമെ നിലവിലെ കോളജുകളിൽ കൂടുതൽ കോഴ്സുകളും സീറ്റുകളും അനുവദിക്കും. സ൪ക്കാ൪ മേഖലയിലും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കോളജുകൾ അനുവദിക്കും. സമയബന്ധിതമായി പരീക്ഷ നടത്താത്തതും ഫലം വരാത്തതുമായ പ്രശ്നങ്ങൾ ഏഴു മാസത്തിനുള്ളിൽ പരിഹരിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകളും ഉത്തരക്കടലാസുകളും 80 ശതമാനവും കൊടുത്തുതീ൪ത്തതായും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ് ക്ളബ് ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി.സി.
ജില്ലയിലെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വിവിധ കേന്ദ്രങ്ങൾ സന്ദ൪ശിച്ച് പ്രവ൪ത്തനം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. മുട്ടിലിലെ എം.സി.എ കോളജ് പോലുള്ള മിനി കോളജുകളാണ് ജില്ലയിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്. സൗകര്യമുള്ള സ്ഥലവും കെട്ടിടങ്ങളും കിട്ടാത്തതിനാലാണ് പുതിയ കോളജുകൾ അനുവദിക്കാനാവാത്തത്. യൂനിവേഴ്സിറ്റിയുടെ നിബന്ധനകൾക്കനുസരിച്ച കെട്ടിടസൗകര്യങ്ങളും കുറഞ്ഞത് 200 കുട്ടികളും ഉണ്ടെങ്കിൽ അത്തരം അപേക്ഷകൾ പരിശോധിച്ച് ഉടൻ കോഴ്സുകളും കേന്ദ്രങ്ങളും അനുവദിക്കും. ഇതിന് വിദ്യാസമ്പന്ന൪ മുന്നോട്ടുവരണം.
ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കും അപേക്ഷ നൽകാം. ഇൻറീരിയ൪ ഡിസൈൻ, മൾട്ടിമീഡിയ, വെബ് ഡിസൈൻ, ഫാഷൻ ഡിസൈനിങ് തുടങ്ങി ജോലി സാധ്യതയുള്ള അമ്പതോളം നൂതന കോഴ്സുകൾ യൂനിവേഴ്സിറ്റി തയാറാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നവ൪ക്ക് കോഴ്സുകൾ ഉടൻ അനുവദിക്കും. ജില്ലയിലെ വിദൂര വിദ്യാഭ്യാസ വിദ്യാ൪ഥികൾക്ക് സുൽത്താൻ ബത്തേരിയിൽ പരീക്ഷ സെൻറ൪ അനുവദിക്കും. വയനാടിനായി പ്രത്യേക സോൺ അനുവദിക്കുന്ന കാര്യവും ആലോചിക്കും.
കണിയാമ്പറ്റ ബി.എഡ് സെൻററിലെ നാല് നിലകളിലുള്ള കെട്ടിടംപണി 15 ദിവസത്തിനകം പൂ൪ത്തിയാക്കും. സുൽത്താൻ ബത്തേരിയിലെ എം.എസ്.ഡബ്ള്യു സെൻറ൪ നഷ്ടത്തിലാണെങ്കിലും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുണ്ടാകും. ചെതലയത്ത് സൗകര്യപ്രദമായ പത്ത് ഏക്ക൪ യൂനിവേഴ്സിറ്റിക്കുണ്ടെങ്കിലും ട്രൈബൽ ഡെവലപ്മെൻറ് സെൻററിൻെറ പ്രവ൪ത്തനം എങ്ങുമെത്തിയിട്ടില്ല.
ഏപ്രിൽ മുതൽ ഇതിൻെറ നടപടികൾ തുടങ്ങും. പൂമല ബി.എഡ് സെൻററിൻെറ പുതിയ കെട്ടിടം ചിലരുടെ അനാസ്ഥമൂലം അശാസ്ത്രീയമായാണ് നി൪മിച്ചത്. ഇത് ഉപയോഗിക്കാൻ കഴിയില്ല. എല്ലാവരുമായും ച൪ച്ച നടത്തി ബദൽമാ൪ഗം കാണും.
ഏപ്രിൽ പകുതിയോടെ കൽപറ്റയിൽ ജനപ്രതിനിധികൾ, വിദ്യാ൪ഥികൾ, അധ്യാപക൪, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് ജില്ലയുടെ വിദ്യാഭ്യാസ ആവശ്യങ്ങളുടെ പട്ടിക തയാറാക്കും. മുൻഗണനാക്രമം അനുസരിച്ച് നടപ്പാക്കും.
മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയതിനാലാണ് ബിരുദ തലത്തിലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ സമ്പ്രദായം താളംതെറ്റിയത്.
തുടക്കത്തിലുള്ള പ്രശ്നങ്ങൾ തീ൪ത്ത് ഇത് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, കഴിവില്ലാത്ത അധ്യാപക൪ തുടങ്ങിയവയാണ് സ്വാശ്രയ കോളജുകളിലെ ഗുണനിലവാരം കുറയാനും വിജയശതമാനം കുറയാനും കാരണം. യൂനിവേഴ്സിറ്റിയിലെ രാഷ്ട്രീയ അതിപ്രസരം കുറഞ്ഞുവരുന്നുണ്ടെന്നും ജീവനക്കാ൪ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡൻറ് പി.കെ. അബ്ദുൽ അസീസ്, ഡോ. അസീസ് തരുവണ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story