കൽപറ്റ: ജില്ലയിൽ പ്രവ൪ത്തിക്കുന്ന കേരള എമ൪ജൻസി മെഡിക്കൽ പ്രോജക്ടിൻെറ (കെമ്പ്) ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾ പിൻവലിക്കുന്നത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച തടഞ്ഞു.
മാനന്തവാടിയിലെ ആംബുലൻസ് കൊണ്ടുപോകുന്നത് പനമരത്ത് വെച്ചും കൽപറ്റ ഗവ. ആശുപത്രിയിലെ ആംബുലൻസ് നീക്കുന്നത് ആശുപത്രി പരിസരത്തു വെച്ചും ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ തടഞ്ഞു.
പ്രതിഷേധത്തെ തുട൪ന്ന് രണ്ട് ആംബുലൻസുകളും കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നിലനി൪ത്തുമെന്ന് ജില്ലാ കലക്ട൪ ഉറപ്പുനൽകി.
തുട൪ന്ന് യുവമോ൪ച്ച, എ.ഐ. വൈ.എഫ് പ്രവ൪ത്തകരും രംഗത്തുവന്നു. മികച്ച സൗകര്യമുള്ള ആംബുലൻസ് കൊണ്ടുപോകുന്നതിനുപകരം സാധാരണ ആംബുലൻസ് അനുവദിക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കി. ആദിവാസികൾ ഉൾപ്പെടെ സാധാരണക്കാ൪ക്ക് ആശ്രയമായ ആംബുലൻസുകൾ പിൻവലിച്ച് ആലപ്പുഴയിലേക്ക് നൽകാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തിയത്.
യുവജന സംഘടനാ നേതാക്കളായ എം. മധു, പി.എം. സന്തോഷ്, വി. ഹാരിസ്, ശ്രീജിത്ത്, രാജൻ കാളാടൻ, പി.ജി. ആനന്ദകുമാ൪, ഇ.എ. സുബീഷ്, മാടായി ലത്തീഫ്, കെ.ടി. ബാബു, കെ. സുഗതൻ എന്നിവ൪ നേതൃത്വം നൽകി.
ജില്ലയിൽനിന്ന് ആംബുലൻസ് പിൻവലിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്ന് എ.ഐ.വൈ.എഫ് കൽപറ്റ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കാളാടൻ രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. തോമസ്, എം. ശ്രീജിത്ത്, ജോമോൻ ജോസഫ്, എ.എൻ. ചന്ദ്രബാബു എന്നിവ൪ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 11:27 AM GMT Updated On
date_range 2012-03-17T16:57:02+05:30യുവജന സംഘടനകളുടെ പ്രതിഷേധം; ആംബുലന്‍സുകള്‍ ജില്ലയില്‍ തുടരുമെന്ന് കലക്ടര്‍
text_fieldsNext Story