ആദിവാസി ഭവന നിര്‍മാണത്തില്‍ വഞ്ചന; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിൽ ആദിവാസി ഭവനനി൪മാണം ഏറ്റെടുത്തശേഷം പൂ൪ത്തിയാക്കാത്ത കരാറുകാ൪ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുൽപള്ളി പൊലീസ് കേസെടുത്തു. ആദിവാസികളുടെ പരാതിയെ തുട൪ന്ന് മാടപ്പള്ളിക്കുന്ന് മുരളി, പാക്കം രവി, നടവയൽ സുരേന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തു. വഞ്ചനാകുറ്റത്തിനാണ് കേസ്.
പുൽപള്ളി കരിമം പണിയ കോളനി ,കോളറാട്ടകുന്ന് മേലെക്കാപ്പ് കോളനി, പാളക്കൊല്ലി ഉദയക്കര കോളനി, ചേകാടി കോളനി, മാങ്ങാക്കണ്ടി കോളനി, പൈക്കമൂല, പാക്കം വേടംകോട്, പാറക്കടവ് എന്നീ കോളനികളിൽ നി൪മാണമാരംഭിച്ച വീടുകൾ തറയിലും ഭിത്തിയിലുമായി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മുരളി കരാറെടുത്ത 13 വീടുകൾ ഇനിയും പൂ൪ത്തിയായിട്ടില്ല. രവി എട്ടു വീടുകളും സുരേന്ദ്രൻ ആറു വീടുകളും പൂ൪ത്തിയാക്കിയിട്ടില്ലെന്നാണ് കേസ്.
ആദിവാസികളുടെ നൂറോളം പരാതികൾ പുൽപള്ളി സ്റ്റേഷനിൽ മാത്രം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇങ്ങനെ നൂറുകണക്കിന് ആദിവാസി വീടുകൾ പൂ൪ത്തിയാകാനുണ്ട്. ചില പഞ്ചായത്ത് മെംബ൪മാരും ഉദ്യോഗസ്ഥരും പണം കൈപ്പറ്റാൻ കരാറുകാരെ സഹായിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ തന്നെ ഇതിന് തെളിവാണ്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തിപ്പെട്ടു.
പുൽപള്ളി: ആദിവാസി ഭവനനി൪മാണ രംഗത്തെ ചൂഷണത്തിനെതിരെ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടി സ്വാഗതാ൪ഹമാണെന്ന് കേരള ആദിവാസി ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പ്രസിഡൻറ് ബി.വി. ബോളൻ, സെക്രട്ടറി ശാരദ, എ.ഡി. ബാലകൃഷ്ണൻ, മോഹനൻ, മഞ്ജു, വിജു എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
