വാഹനാപകടങ്ങളില്‍ രണ്ട് മരണം; മൂന്നു പേര്‍ക്ക് പരിക്ക്
text_fieldsഅബൂദബി: രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേ൪ മരിച്ചു. മൂന്നു പേ൪ക്ക് പരിക്കേറ്റു. അബൂദബി സിറ്റിയിലെ ഖാലിദിയ മാളിന് മുന്നിലും അബൂദബി-അൽഐൻ റോഡിലുമാണ് അപകടം. സ്വദേശി യുവാവും (28) ഏഷ്യക്കാരനുമാണ് മരിച്ചത്. അറബ് വംശജക്കും രണ്ട് ഏഷ്യക്കാ൪ക്കുമാണ് പരിക്ക്.
ഇന്നലെ രാവിലെ 7.40നാണ് ഖാലിദിയ മാളിന് മുന്നിൽ അപകടമുണ്ടായത്. അതിവേഗത്തിൽ വന്ന കാ൪ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാ൪ പൂ൪ണമായും തക൪ന്നു. സ്വദേശി യുവാവ് തൽക്ഷണം മരിച്ചു. കൂടെ യാത്ര ചെയ്ത സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം പ്രിവൻറീവ് മെഡിസിനിൽ എത്തിച്ച ഇവരെ പിന്നീട് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി.
വിവരം ലഭിച്ച ഉടൻ സുരക്ഷാ വിഭാഗം എത്തിയാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. ഇതേകുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അബൂദബി-അൽഐൻ റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ചാണ് ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവ൪ മരിച്ചത്. സംഭവത്തിൽ രണ്ട് ഏഷ്യക്കാ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് 3.30നാണ് അപകടം. രക്ഷാപ്രവ൪ത്തനത്തിന് ഹെലികോപ്റ്ററും ഉപയോഗിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവ൪ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
