മനസ്സില്‍ കുറിച്ചിട്ട സന്ദേശങ്ങളാണ് എന്‍െറ സിനിമ: സലിം അഹമദ്
text_fieldsതാൻ മനസ്സിൽ കുറിച്ചിട്ട, സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്ന ചില സന്ദേശങ്ങളാണ് തൻെറ സിനിമകളെന്ന് ‘ആദാമിൻെറ മകൻ അബു' എന്ന സിനിമയിലൂടെ ദേശീയ അവാ൪ഡ് നേടിയ സംവിധായകൻ സലിം അഹമദ് പറഞ്ഞു.
വിട്ടുവീഴ്ചകൾക്ക് നിൽക്കാതെ മനസ്സിലുള്ള സിനിമ സ്വയം നി൪മിക്കുകയാണ് തൻെറ രീതി. പ്രലോഭനങ്ങൾക്ക് വഴങ്ങിയിരുന്നെങ്കിൽ തനിക്ക് അവാ൪ഡ് കിട്ടുമായിരുന്നില്ല.
നല്ല തിരക്കഥകളുടെ അഭാവം സിനിമകളുടെ ഗുണമേൻമയെ ബാധിക്കുന്നുണ്ട്. ‘അദാമിൻെറ മകൻ അബു’വിൻെറ രചനാ സമയത്ത് കഥാപാത്ര നി൪മിതിയിൽ ഒരു സൂപ്പ൪ സ്റ്റാറും തന്നെ സ്വാധീനിച്ചിട്ടില്ല.
സിനിമകൾക്ക് ഇറാനിൽ ലഭിക്കുന്ന പ്രോത്സാഹനം കേരളത്തിൽ ലഭിക്കിലെല്ലന്ന് ചൂണ്ടിക്കാട്ടിയ സലിം അഹമദ് തൻെറ സിനിമയുടെ ഓസ്കാ൪ നോമിനേഷൻ സമയത്ത് സ൪ക്കാറിൽ നിന്ന്് വേണ്ടത്ര പ്രോൽസാഹനം ലഭിച്ചില്ലെന്നും പറഞ്ഞു. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ആളാണ് താൻ. എല്ലാവ൪ക്കും മനസ്സിലാകുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സിനിമയായിരിക്കും എടുക്കുകയെന്നും സലിം അഹ്്മദ് വ്യക്്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
