റെയ്ഡിനിടെ ലഭിച്ച കുട്ടിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടുന്നു
text_fieldsദുബൈ: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനക്കിടെ ലഭിച്ച കുട്ടിയെ തിരിച്ചറിയാൻ അധികൃത൪ പൊതുജനങ്ങളുടെ, പ്രത്യേകിച്ച ഏഷ്യൻ സമൂഹത്തിൻെറ സഹായം തേടുന്നു. ഈ വാ൪ത്തക്കൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന രണ്ട് വയസ്സുള്ള ബാലനെയോ മാതാപിതാക്കളെയോ തിരിച്ചറിയാൻ സഹായിക്കണമെന്നാണ് അഭ്യ൪ഥന. താമസ-കുടിയേറ്റ വകുപ്പ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥ൪ നടത്തിയ റെയ്ഡിലാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ബംഗ്ളാദേശി യുവതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിൽ കുട്ടി ഇവരുടേതല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ട൪ മുഹമ്മദ് ഹസ്സൻ അബ്ദുൽ റഹീം പറഞ്ഞു. കുട്ടി തൻേറതാണെന്ന് തെളിയിക്കാൻ ഇവ൪ ഹാജരാക്കിയ ബംഗ്ളാദേശി ജനന സ൪ട്ടിഫിക്കറ്റ് സാധുതയുള്ളതാണോയെന്ന് പരിശോധിക്കാൻ ദുബൈയിലെ ബംഗ്ളാദേശി കോൺസുലേറ്റിൻെറ സഹായം തേടിയിട്ടുണ്ട്. കുട്ടിയുടെ വിരലടയാളം രാജ്യത്ത് ജനിച്ച നവജാത ശിശുക്കളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കാൻ ആലോചിക്കുകയാണ് അധികൃത൪. കഴിഞ്ഞ മൂന്ന് വ൪ഷത്തിനിടെ ഇത്തരം കുട്ടിയെ കാണാതായതായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടോ എന്നന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നി൪ദേശം നൽകിയിട്ടുമുണ്ട്.
അതേസമയം, കുട്ടി തൻേറതാണെന്നും ഭാഷ അറിയാത്തതിനാൽ താൻ പറയുന്നത് പൊലീസ് മനസ്സിലാക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്. 2011 ഏപ്രിൽ 17ന് ഇവ൪ രാജ്യത്ത് എത്തിയെന്നാണ് അന്വേഷണത്തൽ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ മൊഴിയിലും വൈരുധ്യമുണ്ട്.
ദുബൈയിലെ ഇറാനി ഹോസ്പിറ്റലിലാണ് താൻ പ്രസവിച്ചതെന്നാണ് ഇവ൪ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ബംഗ്ളാദേശിൽ വെച്ചാണ് പ്രസവിച്ചതെന്ന് മൊഴി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
