ബഹ്ല കോട്ടയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാവുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും പഴയ കോട്ടകളിലൊന്നായ ബഹ്ല കോട്ടയുടെ പുന൪നി൪മാണ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നു. ചരിത്രങ്ങൾ ഉറങ്ങുന്ന ബഹ്ല കോട്ടയുശട പുന൪നി൪മാണം പൂ൪ത്തിയാവുന്നതോടെ ഒമാനിലെ വിദേശികളെയും സ്വദേശികളെയും ഏറെ ആക൪ഷിക്കുന്ന കേന്ദ്രമായി മാറും. പൗരാണികമായ പ്രത്യേകതകൾകൊണ്ടാണ് യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ 1987ൽ ബഹ്ല കോട്ട സ്ഥാനം പിടിച്ചത്. അത് വരെ കാര്യമായ അറ്റകുറ്റ പണികളോ പുന൪നി൪മാണ് പ്രവ൪ത്തനങ്ങളോ നടക്കാത്തതിനാൽ ുകാട്ട നാശം നേരിടുകയായിരുന്നു. പല കാലങ്ങളിലുണ്ടായ ശക്തമായ മഴയും കോട്ട തകരാൻ കാരണമായി.
ബഹ്ല വിലായത്തിൻെറ മധ്യത്തിലായാണ് കോട്ട നിലകൊള്ളുന്നത്.12 മുതൽ 14വരെ നൂറ്റാണ്ടുകളിൽ സെൻട്രൽ ഒമാനിൽ ഭരണം നടത്തിയിരുന്ന ബനു നബാൻ ഗോത്രമാണ് ബഹ്ല കോട്ട നി൪മിച്ചത്. നബാനിയാക്കൾ എന്ന പേരിലാണ് ഇവ൪ അറിയപ്പെട്ടിരുന്നത്. ഇബാദി വിഭാഗം പണ്ട് മുതലെ താമസമുറപ്പിച്ചിരുന്ന പ്രദേശം കൂടിയാണിത്. ഇവിടെ നിന്നാണ് ഇബാദി വിഭാഗക്കാ൪ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും പോയതെന്നും വിശ്വസിക്കപ്പെടുന്നു.വിദേശാക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോട്ട നി൪മിച്ചത്. ഖലീഫ ഹാറൂൻ റഷീദിൽ നിന്നു രാജ്യത്തിന് ഭീഷണിയുണ്ടായതായി ചരിത്ര രേഖകളിലുണ്ട്.
1988 മുതൽ കോട്ടയുടെ പുന൪നി൪മാണത്തിനും സംരക്ഷണത്തിനുമായി ഒമാൻ സ൪ക്കാ൪ വൻ തുക ചെലവിട്ടിരുന്നു. പല അവസരങ്ങളിലായി പുന൪നി൪മാണങ്ങളും പുതുക്കലുകളും നടന്നിട്ടുണ്ട്്. പുരാതന കോട്ട അതേ രൂപത്തിൽ നില നി൪ത്താനാണ് സ൪ക്കാ൪ ഏറെ ശ്രദ്ധ വെച്ചത്. ഈന്തപ്പന മരങ്ങളാലും പാറകളാലും ചുറ്റപ്പെട്ട ഈ കോട്ട ഒമാനെ വിദേശ ആക്രമണങ്ങളിൽ നിന്നുംം രക്ഷിച്ചിരുന്നു. നിരവധി ചരിത്രങ്ങൾ ഉറങ്ങുന്ന പുന൪നി൪മാണം പൂ൪ത്തിയാവുന്നതോടെ ചരിത്രാന്വേഷിക൪ക്ക് ഏറെ പ്രയോജനപ്പെടും. ബഹ്ലയിലെ കോട്ട നിലനിൽക്കുന്ന പ്രദേശം ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ് തന്നെ ജനവാസമുള്ളതായിരുന്നു. ഇവിടെയുള്ള പ്രകൃതിദത്തമായ നീരൊഴുക്കുകൾ ജനവാസത്തിന് ഏറെ അനുയോജ്യമായിരുന്നു. അതിനാൽ ഈന്തപ്പന മരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ധാരാളമായി ഉണ്ടായിരുന്നു. അത് കൊണ്ട് ശത്രുരാജ്യങ്ങൾ ഇവിടേക്ക് കണ്ണ് വെച്ചിരുന്നു. ഏറെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ജനവാസം ഉണ്ടായിരുന്നതജനാൽ സംസ്കാരങ്ങളും ഉയ൪ന്ന് വന്നിരുന്നു. ഇവിടെയുള്ള ഫലജുകൾ സ൪ക്കാ൪ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. ഈ ഫലജുകൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.
പുന൪നി൪മാണം നടക്കുന്ന കോട്ടയുടെ 80 ശതമാനവും പൂ൪ത്തിയായി. അവസാനഘട്ട മിനുക്കുപണികൾ ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. 12 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള പുരാതന ചുറ്റുമതിലിൻെറ പുന൪നി൪മാണവും നടക്കുന്നുണ്ട്്.
കോട്ടക്ക് പല ഭാഗങ്ങളിൽ നിന്നായി ആറ് കവാടങ്ങളാണുള്ളത്. ഒമാൻ ഹെറിട്ടേജ് ആൻറ് കൾച൪ മന്ത്രാലമാണ് നി൪മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. മതിലിനെ പൗരാണിക രീതിയിൽ തന്നെ നിലനി൪ത്താൻ മന്ത്രാലയം ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി മന്ത്രാലയത്തിലെ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരാണ് രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
