Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമാധ്യമ-സാമൂഹിക...

മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഇന്ത്യന്‍ എംബസി ഓപണ്‍ഹൗസില്‍ ബഹളം

text_fields
bookmark_border
മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഇന്ത്യന്‍ എംബസി ഓപണ്‍ഹൗസില്‍ ബഹളം
cancel

മസ്കത്ത്: ഇന്ത്യൻ സമൂഹത്തിൻെറ പ്രശ്നങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരുമായി നേരിട്ട് ച൪ച്ച ചെയ്യുന്ന ഓപൺഹൗസിൽ മാധ്യമപ്രവ൪ത്തകരും, സാമൂഹികപ്രവ൪ത്തകരും പാടില്ലെന്ന ഇന്ത്യൻ അംബാസഡറുടെ നിലപാട് ബഹളത്തിനിടയാക്കി. അംബാസഡ൪ ജെ.എസ്.മുകുളിനെതിരെ ഓപൺഹൗസിൽ മുദ്രാവാക്യം വിളികളും ഉയ൪ന്നു. മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഓപൺഹൗസ് ഇത്തരമൊരു പ്രക്ഷുബ്ദ്ധരംഗത്തിന് സാക്ഷിയാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അകത്ത് ബഹളം നടക്കുന്നതിനിടെ പുറത്ത് ഗേറ്റിൽ ഓപ്പൺഹൗസിൽ പങ്കെടുക്കാനായി എത്തിയവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥ൪ തടഞ്ഞുവെച്ചതും ബഹളത്തിനിടയാക്കി.
ഇന്നലെ ഉച്ചക്ക് ഓപൺഹൗസ് ആരംഭിച്ചയുടൻ അംബാസഡറുടെ സെക്രട്ടറി ഓപൺഹൗസിൻെറ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുന്ന കുറിപ്പ് വായിച്ചിരുന്നു. ഇതിൽ ഓപൺഹൗസിൽ മാധ്യമപ്രവ൪ത്തക൪ നടപടികൾ റിപ്പോ൪ട്ട് ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഇരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. മുമ്പും ഓപൺഹൗസ് നടക്കുമ്പോൾ അംബാസഡ൪ ഇതേ നിലപാട് ആവ൪ത്തിരിച്ചിരുന്നതാണ്.
ഓപൺഹൗസ് നടപടികൾ തുടങ്ങിയശേഷം കഴിഞ്ഞദിവസം ദുഖം കടപ്പുറത്ത് സ്പോൺസറുടെ ബന്ധുവിൻെറ ക്രൂരമായ മ൪ദനത്തിന് ഇരയായ ജഫേഴ്സൻെറ പ്രശ്നം ഉന്നയിക്കപ്പെട്ടു. ഈ പ്രശ്നം നേരത്തേ മാധ്യമങ്ങളുടെയും എംബസിയുടെയും മുന്നിലെത്തിച്ച സാമൂഹികപ്രവ൪ത്തകൻ പി.എം. ജാബിറാണ് ഓപൺഹൗസിലും വിഷയം അവതരിപ്പിച്ചത്. ജഫേഴ്സന് നേരെ ആക്രമണമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വിദേശകാര്യവകുപ്പിലേക്ക് കത്തയക്കുകയല്ലാതെ ദുഖം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് നടപടികൾ ദ്രുതഗതിയിലാക്കാൻ എംബസിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ലെന്ന് പി.എം. ജാബി൪ കുറ്റപ്പെടുത്തി.
ഇതോടെ, മ൪ദനമേറ്റ വ്യക്തിക്കും തനിക്കുമിടയിൽ ഇടനിലക്കാരൻ ആവശ്യമില്ലെന്നും പരാതിയുള്ളവ൪ നേരിട്ടു പറഞ്ഞാൽ മതിയെന്ന നിലപാടിലായി അംബാസഡ൪. സാമൂഹികപ്രവ൪ത്തക൪ ഓപൺഹൗസിൽ വരേണ്ടതില്ലെന്ന രീതിയിൽ അംബാസഡ൪ പ്രതികരിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. വ൪ഷങ്ങളായി ഓപൺഹൗസ് ഇന്ത്യൻ പൗരൻമാരുടെ പ്രശ്നപരിഹാരങ്ങൾക്ക് വേദിയാക്കി മാറ്റുന്ന സാമൂഹികപ്രവ൪ത്തകരെ അകറ്റി നി൪ത്താനാണ് ഉദ്യോഗസ്ഥ൪ ശ്രമിക്കുന്നതെന്ന് ജാബി൪ വിശദീകരിച്ചതോടെ അംബാസഡറുടെ നിലപാടിനെതിരെ ഓപൺഹൗസിനെത്തിയവ൪ ബഹളവുമായി എഴുന്നേൽക്കുകയായിരുന്നു. ഉദ്യോഗസ്ഥരും മാധ്യമപ്രവ൪ത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനിടെയാണ്, ഓപൺഹൗസിൽ പങ്കെടുക്കാനായി ഗേറ്റിന് പുറത്ത് കാത്തുനിന്നവരെ തടഞ്ഞുവെച്ചുവെന്ന വിവരമറിയുന്നത്. ഇതോടെ, പരാതി പറയാനുള്ളവരെ അകത്തേക്ക് കയറ്റി വിടണമെന്ന ആവശ്യവുമായി ചില മാധ്യമപ്രവ൪ത്തകരും സാമൂഹികപ്രവ൪ത്തകരും ഗേറ്റിനടുത്തെത്തി. ഇവിടെയും ശക്തമായ വാക്കേറ്റമുണ്ടായി. പിന്നീട്, മുതി൪ന്ന ഉദ്യോഗസ്ഥ൪ ഇടപെട്ട് തടഞ്ഞുവെച്ചവരെ അകത്തേക്ക് കയറ്റിവിട്ടു.
അകത്ത് ബഹളം ശക്തമായതോടെ, അംബാസഡ൪ അടക്കമുള്ളവ൪ ച൪ച്ചക്ക് തയാറായി. ഓപൺഹൗസിൽ വരുന്ന ‘സെൻസിറ്റീവായ’ സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത് രാജ്യങ്ങൾ തമ്മിലെ ബന്ധങ്ങളെ ബാധിക്കുമെന്നതിനാലാണ് മാധ്യമപ്രവ൪ത്തക൪ റിപ്പോ൪ട്ട് ചെയ്യാനായി ഓപൺഹൗസിൽ പങ്കെടുക്കരുതെന്ന് നി൪ദേശിക്കുന്നതെന്ന് അംബാസഡ൪ വിശദീകരിച്ചു. എന്നാൽ, രാജ്യങ്ങൾ തമ്മിലെ ബന്ധത്തെ ബാധിക്കാതെ വാ൪ത്തകൾ കൈകാര്യം ചെയ്യാൻ ഔിത്യബോധമുള്ളവരാണ് തങ്ങളെന്ന് മാധ്യമപ്രവ൪ത്തകരും നിലപാട് അറിയിച്ചു. ഇതോടെ മാധ്യമപ്രവ൪ത്തകരെ വിലക്കാനല്ല, വാ൪ത്തകൾ റിപ്പോ൪ട്ട് ചെയ്യുമ്പോൾ സൂക്ഷ്മത വേണമെന്നാണ് ഉദ്ദേശിച്ചതെന്ന് അംബാസഡ൪ നിലപാട് മാറ്റി. ദുഖുമിൽ മ൪ദ്ദനമേറ്റ ജഫേഴ്സന് കമ്യൂണിറ്റി വെൽഫെയ൪ ഫണ്ടിൽ നിന്ന് സഹായം നൽകാമെന്നും കേസ് മസ്കത്തിലേക്ക് മാറ്റുന്നതുൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാമെന്നും ച൪ച്ചയിൽ അധികൃത൪ സമ്മതിച്ചു. ഇന്ത്യൻ പൗരൻമാ൪ക്ക് നേരെ അതിക്രമമുണ്ടാകുമ്പോൾ കൈയുംകെട്ടി നോക്കിയിരിക്കാതെ ഇന്ത്യൻ അംബാസഡ൪മാ൪ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നുവെന്ന് മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹികപ്രവ൪ത്തക൪ സമ൪ഥിച്ചു. ത൪ക്കങ്ങളും തെറ്റിദ്ധാരണകളും രമ്യമായി പരിഹരിക്കാമെന്ന ധാരണയിലാണ് ഉദ്യോഗസ്ഥരും ഓപൺഹൗസിൽ പങ്കെടുത്തവരും ഒടുവിൽ പിരിഞ്ഞത്.
അംബാസഡറുടെ ഇത്തരം നിലപാടുകൾ ചൂണ്ടിക്കാട്ടി പ്രവാസികാര്യമന്ത്രി വയലാ൪ രവി ഒമാനിലെത്തിയപ്പോൾ നിരവധിപേ൪ മന്ത്രിക്ക് മുന്നിൽ പരാതി ബോധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story