ബഹ്റൈന്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് തുടങ്ങി
text_fieldsമനാമ: ബഹ്റൈൻ എയ൪ തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സ൪വീസ് ആരംഭിച്ചു. ആഴ്ചയിൽ നാല് ഫൈ്ളറ്റാണ് ബഹ്റൈനിൽനിന്ന് സ൪വീസ് നടത്തുക. സമ്മ൪ സീസണിൽ ഇത് ഏഴായി ഉയ൪ത്തും. ആഴ്ചയിൽ രണ്ടു തവണ നേരിട്ട് സ൪വീസ് നടത്തിയിരുന്ന എയ൪ ഇന്ത്യ സ൪വീസ് നി൪ത്തിയപ്പോഴാണ് ആഴ്ചയിൽ നാല് സ൪വീസ് നടത്തി ബഹ്റൈൻ എയറിൻെറ തുടക്കം.
രാത്രി 9.25ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് പുല൪ച്ചെ 4.15ന് തിരുവനന്തുപുരത്ത് എത്തുന്ന വിധമാണ് സ൪വീസ് സംവിധാനിച്ചിരിക്കുന്നത്. രാവിലെ അഞ്ചിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ബഹ്റൈനിൽ എത്തും. കേരളത്തെ സുപ്രധാന ലക്ഷ്യസ്ഥാനമായാണ് ബഹ്റൈൻ കാണുന്നതെന്ന് ബഹ്റൈൻ എയ൪ മാനേജിങ് ഡയറക്ട൪ ക്യാപ്റ്റൻ ഇബ്രാഹിം ആൽ ഹാമ൪ പറഞ്ഞു. മൂന്നര ലക്ഷത്തോളം മലയാളികൾ ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ മാത്രം നാല് ലക്ഷം മലയാളികളുണ്ട്. തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള സ൪വീസ് ഉപഭോക്താക്കളുടെ ആവശ്യം സഫലീകരിക്കാൻ പര്യാപ്തമാണ്. ഇന്ത്യയിലേക്ക് കൂടുതൽ എയ൪ക്രാഫ്റ്റുകൾ സ൪വീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഇബ്രാഹിം അബ്ദുല്ല ഹാമറിന് പുറമെ സി.ഇ.ഒ റിച്ചാ൪ഡ് നുട്ടാൽ, ബഹ്റൈൻ എയ൪പോ൪ട്ട് കമ്പനി സീനിയ൪ ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ ഉദ്ഘാടന സ൪വീസ് വേളയിൽ എയ൪പോ൪ട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
