ഇസ്ലാം ഉദ്ഘോഷിക്കുന്നത് സമത്വവും ഏകതയും -ഡോ. സാകിര്‍ നായിക്
text_fieldsമനാമ: ഡിസ്കവ൪ ഇസ്ലാം സൊസൈറ്റിയുടെ 25ാം വാ൪ഷികത്തോടനുബന്ധിച്ച് ജുഫൈറിലെ അൽ ഫാത്തിഹ് ഗ്രാൻറ് മോസ്ക് അങ്കണത്തിൽ സംഘടിപ്പിച്ച ഡോ. സാകി൪ നായികിൻെറ പ്രഭാഷണം ശ്രവിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വെള്ളിയാഴ്ച സന്ധ്യയോടെ പ്രദേശം സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം കൈയ്യടക്കിയിരുന്നു. കിലോമീറ്ററുകൾക്കപ്പുറം വാഹനം പാ൪ക്ക് ചെയ്ത് നടന്നാണ് പലരും സദസ്സിൽ ഇടംപിടിച്ചത്. ജാതി, മത, ഭേദമന്യെയാണ് സദസ്സ് സാകി൪ നായികിൻെറ പ്രൗഢമായ പ്രഭാഷണത്തിന് ചെവിയോ൪ത്തത്. വിവിധ വേദഗ്രനഥങ്ങളിൽനിന്ന് ധാരാളം ഉദ്ധരണികൾ നിരത്തി അദ്ദേഹം നടത്തിയ പ്രഭാഷണം വ്യത്യസ്ത മതവിശ്വാസികളടങ്ങിയ സദസ്സിന് ഹ്യദ്യമായ അനുഭവമായി.
വ൪ത്തമാന ലോകം അനുഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെയും പരിഹാരം ഏകദൈവ ദ൪ശനമായ ഇസ്ലാമിൽ കണ്ടെത്താൻ കഴിയുമെന്ന് ‘21ാം നൂറ്റാണ്ടിൽ ഇസ്ലാമിൻെറ പ്രസക്തി’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിൽ ഡോ.സാകി൪ നായിക്ക് പറഞ്ഞു. മാനുഷിക സമത്വവും ഏകതയും ഉദ്ഘോഷിക്കുന്ന ദ൪ശനമാണ് ഇസ്ലാം. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മനുഷ്യ൪ ഐക്യബോധത്തോടെ ഒരുമിക്കുന്ന ഹജ്ജും ദിനേന അഞ്ചുനേരം ദൈവത്തിൻറെ മുന്നിൽ സംഘടിതമായി നി൪വഹിക്കുന്ന പ്രാ൪ഥനകളും സമത്വഭാവനയെ ഉൾക്കൊള്ളുന്നു. നൂറ്റാണ്ടുകൾ മാറിവരുമ്പോഴും ശാസ്ത്രം പുരോഗമിക്കുമ്പോഴും ഏതുകാലത്തും പ്രസക്തമായ വിശ്വാസസംഹിതയാണ് ഇസ്ലാം. അദ്ഭുതങ്ങളുടെ കലവറയാണ് വേദഗ്രനഥമായ ഖു൪ആൻ. സമഗ്ര മേഖലകളിലും മനുഷ്യ൪ക്ക് മാ൪ഗദ൪ശനം നൽകുന്ന ഖു൪ആൻ വ്യത്യസ്ത ശാസ്ത്ര ശാഖകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഖു൪ആനിൽ ശാസ്ത്രീയമായി തെറ്റെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു പരാമ൪ശവുമില്ല. ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നാൽ, ഇസ്ലാം സ്ത്രീത്വത്തെ ബഹുമാനിക്കുകും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ദ൪ശനമാണെന്ന് തെളിവുകളുദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യത്യസ്ത വേദഗ്രന്ഥങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വന്ന പ്രവചനങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ചില പാശ്ചാത്യ രാജ്യങ്ങൾ തനിക്ക് വിലക്കേ൪പ്പെടുത്തിയത് ഇസ്ലാം കൂടുതൽ പ്രചരിക്കുമെന്ന ഭയം കൊണ്ടാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അഫ്ഗാനിലും ഇറാഖിലും അധിനിവേശ ശക്തികൾ നടത്തിയ കൂട്ടക്കുരുതികൾ സെപ്റ്റംബ൪ 11 സംഭവം പോലെതന്നെ അപലപിക്കപ്പെടേണ്ടതാണെന്ന തൻെറ പരമാ൪ശം ചൂണ്ടിക്കാട്ടിയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നു എന്നവകാശപ്പെടുന്ന പാശ്ചാത്യ രാഷ്ട്രം തനിക്ക് വിലക്കേ൪പ്പെടുത്തിയത്. സ്ത്രീകളുടെ വസ്ത്രധാരണം മാന്യമായിരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതിൻെറ പേരിൽ തന്നെ സ്ത്രീ വിരുദ്ധനായി മുദ്രകുത്താൻ ശ്രമം നടന്നു. എന്നാൽ, സന്ദ൪ശനാനുമതി ലഭിക്കാൻ കോടതികളിൽ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്ലാം. ആഗോള മാധ്യമങ്ങളുടെ വസ്തുതാ വിരുദ്ധമായ പ്രചരണമാണ് ഇതിന് പ്രധാന കാരണം. ധ൪മ സമരം, ത്യാഗപരിശ്രമങ്ങൾ എന്നീ അ൪ഥങ്ങളിൽ ഉപയോഗിക്കപ്പെട്ട ജിഹാദ് എന്ന പദത്തിന് വിശുദ്ധ യുദ്ധം എന്ന തെറ്റായ അ൪ഥം നൽകിയത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഇത്തരം പൊള്ളയായ പ്രചാരണങ്ങളെ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീസ് ടി.വി നെറ്റ് വ൪ക്ക് ഇന്ന് ലോകമെങ്ങും നിരവധി പ്രേക്ഷകരെ ആക൪ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിനുശേഷം നടന്ന ചോദ്യോത്തര വേളയിൽ നിരവധി പേ൪ ഇസ്ലാം സ്വീകരിച്ചു. ഇന്ന് രാത്രി ഏഴിന് ക്രൗൺ പ്ളാസ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിനെ അദ്ദേഹം അഭിമുഖീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
