Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജിദ്ദയില്‍ ക്രെയിന്‍...

ജിദ്ദയില്‍ ക്രെയിന്‍ അപകടത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ജിദ്ദയില്‍ ക്രെയിന്‍ അപകടത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്
cancel

ജിദ്ദ: ക്രെയിൻ അപടകത്തിൽ കണ്ണൂ൪ സ്വദേശിക്ക് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ മഹ്ജ൪ കിങ് ഫഹദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ദമ്മാം ദല്ല കേന്ദ്രമായി പ്രവ൪ത്തിക്കുന്ന മാൻ പവ൪ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന കണ്ണൂ൪ തളിപ്പറമ്പ് ചെറുക്കള സ്വദേശി സമീ൪ പറോട്ട് പുതിയ പുരയിൽ സമീ൪ (25 ) ആണ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. 50മീറ്റ൪ ഉയരത്തിൽ ആസ്ബസ്റ്റോസിൻെറ ഷീറ്റ് ഇടുന്ന ജോലിയിലേ൪പ്പെട്ട സമീ൪ ക്രെയിനിലെ ബാസ്ക്കറ്റിൽ മുഖമിടിക്കുകയായിരുന്നുവെന്നാണത്രെ സഹപ്രവ൪ത്തക൪ അറിയിച്ചത്. മൂക്കിന് നല്ല പരിക്കുണ്ട്. രക്തചംക്രമണം നിലച്ചിരിക്കയാണെന്നാണ് പരിശോധിച്ച ഡോക്ട൪ പറഞ്ഞതെന്ന് അപകട വിവരമറിഞ്ഞ് റിയാദിൽനിന്ന് ജിദ്ദയിലെത്തിയ സഹപ്രവ൪ത്തകൻ കണ്ണൂ൪ മലപ്പട്ടം സ്വദേശി സത്താ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സമീറിൻെറ സഹോദരൻ ജാഫറും അമ്മാവൻ അബ്ദുറഹ്മാനും റിയാദിൽനിന്ന് എത്തിയിട്ടുണ്ട്.
നാലുവ൪ഷമായി സൗദിയിലുള്ള സമീ൪ ഇലക്ട്രിക്കൽ, പ്ളംബിങ് തുടങ്ങിയ ജോലികളാണത്രെ ചെയ്യാറ്. മാൻപവ൪ കമ്പനിക്ക് കീഴിൽ ഒന്നര വ൪ഷമായത്രെ ജോലി ചെയ്യുന്നത്. കെ.എം.സി.സി കണ്ണു൪ ജില്ല ജന. സെക്രട്ടറി ഉമ൪ അരിപ്പാമ്പ്ര, സാമൂഹിക പ്രവ൪ത്തകൻ മുഹമ്മദലി പടപ്പറമ്പ് തുടങ്ങിയവ൪ സഹായത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story