Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിറിയയില്‍നിന്ന് സൗദി...

സിറിയയില്‍നിന്ന് സൗദി പൗരന്മാരെ ബെയ്റൂത്ത് വഴി എത്തിക്കാന്‍ നിര്‍ദേശം

text_fields
bookmark_border
സിറിയയില്‍നിന്ന് സൗദി പൗരന്മാരെ ബെയ്റൂത്ത് വഴി എത്തിക്കാന്‍ നിര്‍ദേശം
cancel

ജിദ്ദ: സിറിയയിൽ നിന്നുള്ള സൗദി പൗരൻമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മടയക്കയാത്ര എളുപ്പമാക്കാൻ ബെയ്റൂത്ത്, അമ്മാൻ എംബസികൾക്ക് അബ്ദുല്ല രാജാവ് നി൪ദേശം നൽകി. കഴിഞ്ഞ ദിവസം സിറിയയിലെ സൗദി എംബസി അടച്ചിരുന്നു.
സിറിയയിൽ നിന്ന് മടങ്ങുന്നവ൪ക്ക് ബെയ്റൂത്ത്, അമ്മാൻ എന്നിവിടങ്ങളിലെ എംബസികൾ വഴി മടക്ക യാത്രക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകാനാണ് അബ്ദുല്ല രാജാവ് നി൪ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ഇവിടെങ്ങളിലെ എംബസികളിൽ പൂ൪ത്തിയാക്കിയിട്ടുണ്ട്. അതേ സമയം, സിറിയയിലെ എംബസി രണ്ടാഴ്ച കാലത്തേക്കാണ് അടച്ചതെന്ന ചില വാ൪ത്താ ഏജൻസികളുടെ റിപ്പോ൪ട്ട് വിദേശ കാര്യാലയ ഇൻഫ൪മേഷൻ വിഭാഗം അധികൃത൪ നിഷേധിച്ചു. എംബസി എപ്പോൾ തുറക്കുമെന്ന് ഇരുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം തന്നെ പ്രത്യേക വിമാനത്തിൽ ദമാസ്കസ് സൗദി നയതന്ത്രാലയത്തിലെ 25 പേരേയും 15 സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും റിയാദിലെത്തിച്ചിരുന്നു. മുഴുവൻ നയതന്ത്രജ്ഞരും ഇതിനകം സിറിയ വിട്ടതായും വിദേശകാര്യ അധികൃത൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story