കുവൈത്ത് സിറ്റി: ശമ്പള വ൪ധനവും വിവിധ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് തുറമുഖങ്ങളിലെ കസ്റ്റംസ് ജീവനക്കാ൪ നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ ചരക്കുനീക്കം പൂ൪ണമായി തടസ്സപ്പെട്ടു. സിവിൽ സ൪വീസ് കമ്മീഷൻ പാസാക്കിയ ശമ്പള, ആനുകൂല്യ വ൪ധന മതിയായതല്ലെന്ന് പറഞ്ഞാണ് ജീവനക്കാ൪ സമരം നടത്തുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽനിന്ന് ഇന്നലെ ഒരു കപ്പൽ മാത്രമാണ് പുറപ്പെട്ടതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ൪ പറഞ്ഞു. ഈ കപ്പൽ മതിയായ പരിശോധന ഇല്ലാതെയാണ് പുറപ്പെട്ടതെന്നും ഇത് തുട൪ന്നാൽ അത് കള്ളക്കകടത്തിനിടയാക്കുമെന്നും അവ൪ മുന്നറിയിപ്പ് നൽകി.
കുവൈത്ത് എയ൪വേയ്സ് യൂനിയൻ ഇന്ന് മുതൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽനിന്ന് പിന്മാറണമെന്ന് കമ്യൂണിക്കേഷൻ മന്ത്രി സാലിം അൽ ഉതൈന യൂനിയനോട് അഭ്യ൪ഥിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് സൂചന. സമരം പ്രഖ്യാപിച്ചതിനെ തുട൪ന്ന് ഇന്ന് വൈകുന്നേരം മുതൽ എല്ലാ സ൪വീസുകളും നി൪ത്തിവെക്കാൻ കമ്പനി തീരുമാനിച്ചിരുന്നു.
പുതിയ ഒരറിയിപ്പുണ്ടാവുന്നത്വരെ താൽക്കാലത്തേക്കായിരിക്കും സ൪വീസുകൾ നി൪ത്തിവെക്കുകയെന്നും ഇതിനിടെ ടിക്കറ്റ് എടുത്തവ൪ക്ക് അത് കാൻസൽ ചെയ്ത് പണം തിരിച്ചുവാങ്ങാനും വേറെ എയ൪വേസുകളിലേക്ക് മാറ്റാനും യാത്രക്കാ൪ക്ക് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 10:16 AM GMT Updated On
date_range 2012-03-17T15:46:46+05:30കസ്റ്റംസ് സമരം തുടരുന്നു; ചരക്കുനീക്കം തടസ്സപ്പെട്ടു
text_fieldsNext Story