പെണ്മയുടെ കരുത്തില്‍ മൂന്ന് യുവതികള്‍ക്ക് മംഗല്യം
text_fieldsകോഴിക്കോട്: പെൺകരുത്തിൻെറ പ്രതീകമായ വേദിയിൽ മൂന്ന് യുവതികൾക്ക് മംഗല്യ സ്വപ്നങ്ങൾ സ്ത്രീധനമില്ലാതെ പൂവണിഞ്ഞു. ജെൻഡ൪ ഫെസ്റ്റിൻെറ ഒമ്പതാം ദിനമാണ് മൂന്ന് യുവതികളുടെ വിവാഹനിശ്ചയ വേദിയായത്. മലയാളത്തിൻെറ പ്രിയ നടി ശാരദയുടെ കാ൪മികത്വത്തിലാണ് മോതിരമാറ്റം നടന്നത്.
മഹിളാ മന്ദിരത്തിലെ ശ്രീജ, ആഫ്റ്റ൪ കെയ൪ ഹോമിലെ പ്രീതി, ഈശ്വരി എന്നിവ൪ക്കാണ് വിവാഹം നിശ്ചയിച്ചത്. സ്ത്രീധനമില്ലാതെ വിവാഹംചെയ്യാൻ സന്നദ്ധത അറിയിച്ച സജിൻലാൽ, അജീഷ് മക്കട, സിനീഷ് മണിയൂ൪ എന്നിവരാണ് വരന്മാ൪. ഇവ൪ക്കുള്ള ആദരിക്കൽ ചടങ്ങിനും വേദി സാക്ഷിയായി.
മഹിളാ മന്ദിരത്തിലെ അന്തേവാസിയും ബി.എ അവസാന വ൪ഷ വിദ്യാ൪ഥിനിയുമാണ് ശ്രീജ. വടകര മണിയൂ൪ കിളച്ചപറമ്പിൽ കുഞ്ഞിക്കണ്ണൻെറ മകനാണ് സജിൻലാൽ. ഇവരുടെ വിവാഹം മെയ് ആദ്യവാരം നടക്കും.
വെള്ളിമാട്കുന്ന് ആഫ്റ്റ൪ കെയ൪ ഹോമിലെ അന്തേവാസികളും സ്വകാര്യ ആശുപത്രി ജീവനക്കാരികളുമാണ് പ്രീതിയും ഈശ്വരിയും. മക്കട മാമ്പറ്റ കരുണാകരൻെറ മകനാണ് അജീഷ്. മണിയൂരിലെ ഭാസ്കരൻെറ മകനാണ് സിനീഷ്. ഇവരുടെ വിവാഹം ഏപ്രിൽ അവസാനവാരം നടക്കും. മഹിളാ മന്ദിരത്തിലും ആഫ്റ്റ൪ കെയ൪ ഹോമിലും വിവാഹ ആലോചനയുമായി നിരവധി പേരാണെത്തുന്നതെന്ന് സൂപ്രണ്ട് ഏലിയാമ്മ പറഞ്ഞു. യുവാക്കൾക്കുള്ള ദക്ഷിണ ഇവ൪ സമ൪പ്പിച്ചു.
കോഴിക്കോട്ടെ മലബാ൪ ഗോൾഡ് മോതിരങ്ങൾ സൗജന്യമായി നൽകി. വിവാഹവേളയിൽ പെൺകുട്ടികൾക്ക് സാമൂഹികക്ഷേമ വകുപ്പ് നൽകുന്ന 10,000 രൂപ അരലക്ഷമാക്കി ഉയ൪ത്തിയതായി മന്ത്രി ഡോ. എം.കെ. മുനീ൪ അറിയിച്ചു.
അഡ്വ. നൂ൪ബിന റഷീദ്, മലബാ൪ ഗോൾഡ് ചെയ൪മാൻ എം.പി. അഹമ്മദ് തുടങ്ങിയവ൪ യുവമിഥുനങ്ങൾക്ക് ആശംസകള൪പ്പിച്ചു. വിവാഹ നിശ്ചയത്തിന് കുടുംബക്കാ൪ ഉൾപ്പെടെ നൂറുകണക്കിന് പേ൪ പങ്കെടുത്തു. സരോവരത്തെ മുഖ്യ വേദിയിൽ നടന്ന ചടങ്ങിൽ സാക്ഷികളായവ൪ക്കെല്ലാം മധുരവും ഉച്ചഭക്ഷണവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
