Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇറ്റലിയെന്ന്...

ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറക്കരുത് -പിണറായി

text_fields
bookmark_border
ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറക്കരുത് -പിണറായി
cancel

തിരുവനന്തപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കുന്ന നടപടികളാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻകുറ്റപ്പെടുത്തി. കൊലയാളികൾക്ക് കൊലയാളികളുടെ പരിഗണന മാത്രമേ നൽകാവൂ. ഇറ്റലിയെന്ന് കേൾക്കുമ്പോൾതന്നെ മുട്ടുവിറക്കുന്ന രീതി തിരുത്തണം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റാലിയൻ നാവിക൪ക്കെതിരെ യഥാ൪ഥ രീതിയിൽ ക്രിമിനൽ കുറ്റം ചുമത്താൻ പോലും സ൪ക്കാറിന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ തെളിവുകൾ ശേഖരിക്കുന്നത് കൊലയാളികൾക്ക് തെളിവുകൾ പലതും ബോധ്യപ്പെടുത്തിക്കൊണ്ടാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡിയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. കേസിൻെറ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പിണറായി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story