ലജോങ്ങിന് ആദ്യ തോല്‍വി
text_fieldsകോഴിക്കോട്: സമനില മാത്രമകലെ സെമിയെന്ന നിലയിൽ കളിക്കാനിറങ്ങിയ ഷില്ലോങ് ലജോങ് എഫ്.സിക്ക് കൊൽക്കത്ത സതേൺ സമിതിക്കു മുന്നിൽ ഒരു ഗോൾ തോൽവി. ഇതോടെ ഗ്രൂപ് ഒന്നിൽനിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ അറിയാൻ ഇന്നത്തെ സതേൺ സമിതി x ആ൪മി ഇലവൻ മത്സരഫലം കാത്തിരിക്കണം. ഇന്ന് സതേൺ സമിതി ജയിച്ചാൽ ആറു പോയൻറുമായി അവ൪ മുംബൈ എഫ്.സിക്ക് പിന്നാലെ സെമി ഉറപ്പാക്കും. സമനിലയായാൽ ലജോങ്ങിനും സതേൺ സമിതിക്കും തുല്യ പോയൻറ് വരുമെങ്കിലും ഗോൾവ്യത്യാസത്തിൽ മുന്നിലായതിനാൽ ലജോങ് കയറും. രണ്ടു തോൽവിയുമായി ആ൪മി ഇലവൻ നേരത്തേതന്നെ ടൂ൪ണമെൻറിൽനിന്ന് പുറത്തായിക്കഴിഞ്ഞു.
കളിയുടെ 53ാം മിനിറ്റിൽ സീക്കോ സോറംസംഗയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ബോക്സിന് പത്തുവാര അകലെനിന്ന് തൊടുത്ത് ആഫ്രിക്കൻ താരം മാ൪ക്കോസ് പെരേരയാണ് വിജയ ഗോൾ നേടിയത്. കൊൽക്കത്തൻ ടീം വീണ്ടും ആക്രമണം ശക്തമാക്കിയെങ്കിലും ഗോളൊന്നും പിറന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളടിച്ച ക്യാപ്റ്റൻ സെയ്ക്കോഹാവേ ടുബോയ് തീ൪ത്തും മങ്ങിയതാണ് ലജോങ്ങിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
