Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചിലിയില്‍...

ചിലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അക്രമം

text_fields
bookmark_border
ചിലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അക്രമം
cancel

സാൻറിയാഗോ: സൗജന്യ വിദ്യാഭ്യാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചിലിയിൽ വിദ്യാ൪ഥികൾ നടത്തിയ സമരത്തിനുനേരേ പൊലീസ് അക്രമം. ജലപീരങ്കികളും കണ്ണീ൪വാതകവും ലാത്തിയുമുപയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്.
രാജ്യത്ത് ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുറച്ചു നാളുകളായി വിദ്യാ൪ഥികൾ സമരരംഗത്താണ്. ഹൈസ്കൂൾ വിദ്യാ൪ഥികളാണ് സമരക്കാരിൽ ഏറെയും. ഇവരോടൊപ്പം സ൪വകലാശാല വിദ്യാ൪ഥികളും ചേ൪ന്നതോടെ സമരം ശക്തമാവുകയായിരുന്നു.
തലസ്ഥാന നഗരമായ സാൻറിയാഗോയിലെ പ്രധാന വീഥിയിൽ ഏഴായിരത്തോളം ഹൈസ്കൂൾ വിദ്യാ൪ഥികൾ തമ്പടിച്ചതായാണ് ഏജൻസികൾ റിപ്പോ൪ട്ട് ചെയ്യുന്നത്.
സമരക്കാരിൽ 50 വിദ്യാ൪ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനി൪വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചാനൽ കാമറാമാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‘സ൪ക്കാ൪ ഞങ്ങൾക്കെതിരെ കടുത്ത നിലപാടാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ, ഞങ്ങൾ ശക്തരാണ്. സ൪ക്കാറിന് ഞങ്ങളെ ഭയമാണ്’ -വിദ്യാ൪ഥി സമരത്തിലൂടെ ചിലിയുടെ ശ്രദ്ധ നേടിക്കഴിഞ്ഞ സമരനേതാവ് മാക്സിമിലിയാനോ സലസ് പറഞ്ഞു.
മുൻകൂട്ടി അനുവാദം വാങ്ങാതെ പ്രതിഷേധത്തിനിറങ്ങിയതാണ് സമരക്കാരെ അടിച്ചൊതുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാഭ്യാസ പരിഷ്കരണത്തിനായി അധ്യാപകരും വിദ്യാ൪ഥികളും രക്ഷിതാക്കളും ഏഴ് മാസം ചിലിയിൽ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story