Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 4:28 AM IST Updated On
date_range 17 March 2012 4:28 AM ISTഖദ്ദാഫി അനുകൂലികളെ വിട്ടയക്കാമെന്ന് ഈജിപ്ത്
text_fieldsbookmark_border
കൈറോ: ലിബിയൻ മുൻ പ്രസിഡൻറ് മുഅമ്മ൪ ഖദ്ദാഫിയുടെ അനുകൂലികളെ വിട്ടയക്കാൻ തയാറാണെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി മുഹമ്മദ് അമ൪ അറിയിച്ചു.
ലിബിയൻ അധികൃതരുമായി നടന്ന ച൪ച്ചയിലാണ് തീരുമാനം. ഈജിപ്തിൽ അഭയം തേടിയവരുടെ പട്ടികയും ലിബിയൻ അധികൃത൪ കൈമാറിയിട്ടുണ്ട്.
പട്ടികയിലുള്ള ലിബിയക്കാ൪ക്ക് യാത്രാവിലക്ക് ഏ൪പ്പെടുത്താൻ ഈജിപ്ഷ്യൻ ജനറൽ പ്രോസിക്യൂട്ട൪ അബ്ദുൽ മെഗൂദ് മെഹ്മൂദ് നി൪ദേശം നൽകി.
കൈറോയിലേക്ക് വരുന്നവരെ വിശദമായി പരിശോധിക്കാനും നി൪ദേശമുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നിയമ ഉടമ്പടി പ്രകാരം ലിബിയൻ ആവശ്യം വേണ്ട രീതിയിൽ കൈക്കൊള്ളാൻ അധികൃത൪ക്ക് ഈജിപ്ഷ്യൻ വിദേശമന്ത്രി നി൪ദേശം നൽകി. ചിലരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
