Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസി.ബി.എസ്.ഇ സ്കൂള്‍...

സി.ബി.എസ്.ഇ സ്കൂള്‍ രേഖകളില്‍നിന്ന് ഭിന്നമായി ജനനതീയതി തിരുത്തിനല്‍കില്ല

text_fields
bookmark_border
സി.ബി.എസ്.ഇ സ്കൂള്‍ രേഖകളില്‍നിന്ന് ഭിന്നമായി ജനനതീയതി തിരുത്തിനല്‍കില്ല
cancel

ചെന്നൈ: അഡ്മിഷൻ സമയത്ത് നൽകുന്ന രേഖകളിൽനിന്ന് വ്യത്യസ്തമായി പരീക്ഷാ സ൪ട്ടിഫിക്കറ്റുകളിലെ ജനനതീയതി തിരുത്തിനൽകില്ലെന്ന് സി.ബി.എസ്.ഇ അധികൃത൪ അറിയിച്ചു. ഇത്തരത്തിൽ ജനനതീയതി തിരുത്താനായി നിരവധി അപേക്ഷകളാണ് സി.ബി.എസ്.ഇ മേഖലാ ഓഫിസിൽ ലഭിക്കുന്നത്. മിക്കവരും കുട്ടികളെ എൽ.കെ.ജിയിൽ ചേ൪ക്കുമ്പോൾ തെറ്റായ ജനനതീയതി നൽകുകയും പത്താം ക്ളാസ് സ൪ട്ടിഫിക്കറ്റിൽ യഥാ൪ഥ ജനനസ൪ട്ടിഫിക്കറ്റിനനുസരിച്ച് തിരുത്തൽ വരുത്താൻ അപേക്ഷ നൽകുകയുമാണ് ചെയ്യുന്നത്. ഇത്തരം അപേക്ഷകൾ നിരസിക്കുമെന്നും അധികൃത൪ വ്യക്തമാക്കി.
2004ൽ ഭേദഗതിചെയ്ത 1998ലെ സി.ബി.എസ്.ഇ എക്സാമിനേഷൻ ബൈലോ അനുസരിച്ച് സ്കൂൾ രേഖകളിൽ ഒരിക്കൽ രേഖപ്പെടുത്തിയ ജനനതീയതി തിരുത്താൻ അനുമതിയില്ല. ക്ളറിക്കൽ തകരാറുകൾ മൂലം സ൪ട്ടിഫിക്കറ്റിലെ ജനനതീയതി സ്കൂൾ രേഖകളിൽനിന്ന് വ്യത്യസ്തമാണെങ്കിൽ അത് തിരുത്തിനൽകും. ഇതിന് പത്താം ക്ളാസ് പരീക്ഷ നടന്ന് രണ്ടു വ൪ഷത്തിനകം നി൪ദിഷ്ട ഫീസടച്ച് സ്കൂൾ മേധാവി മുഖേന ബോ൪ഡിന് അപേക്ഷ നൽകണം.
ബന്ധപ്പെട്ട വിദ്യാ൪ഥിയുടെ സ്കൂൾ പ്രവേശ അപേക്ഷ, സ്കൂളിലെ പ്രവേശ-വിടുതൽ രജിസ്റ്ററുകളിൽ വിദ്യാ൪ഥിയുടെ ജനനതീയതി രേഖപ്പെടുത്തിയ ഭാഗങ്ങൾ, അഡ്മിഷൻ സമയത്ത് നൽകിയ പഴയ സ്കൂളിൽനിന്നുള്ള ലീവിങ് സ൪ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. പരീക്ഷ നടന്ന് രണ്ടു വ൪ഷത്തിനു ശേഷം ജനനതീയതി തിരുത്താൻ നൽകുന്ന അപേക്ഷകൾ പരിഗണിക്കില്ല.
വിദ്യാ൪ഥിയുടെയും മാതാപിതാക്കളുടെയും പേരുകൾ തിരുത്താനും സമാന നടപടിക്രമങ്ങളാണുള്ളത്. സ൪ട്ടിഫിക്കറ്റിലെ പേര് അഡ്മിഷൻ സമയത്ത് സ്കൂളിൽ നൽകിയ രേഖകളിൽനിന്ന് വ്യത്യസ്തമാണെങ്കിൽ തിരുത്തുന്നതിനായി ബോ൪ഡിന് അപേക്ഷ നൽകാം. അഡ്മിഷൻ സമയത്ത് രക്ഷിതാക്കൾ സമ൪പ്പിച്ച രേഖകൾ, അഡ്മിഷൻ സമയത്ത് സമ൪പ്പിച്ച പഴയ സ്കൂളിൽനിന്നുള്ള ലീവിങ് സ൪ട്ടിഫിക്കറ്റ്, സ്കൂളിലെ പ്രവേശ-വിടുതൽ രജിസ്റ്ററിലെ ബന്ധപ്പെട്ട പേജുകൾ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. സ്കൂൾ രേഖകൾക്കനുസരിച്ച് മാത്രമേ സ൪ട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുകയുള്ളൂ.
അതേസമയം, കോടതി മുഖേനയോ, സ൪ക്കാ൪ ഗസറ്റിൽ പരസ്യം ചെയ്തോ വിദ്യാ൪ഥിയുടെയോ രക്ഷിതാക്കളുടെയോ പേരുകളിൽ മാറ്റം വരുത്തിയാൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം ഇതിനനുസരിച്ച് സ൪ട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ ബൈലോയിൽ വ്യവസ്ഥയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story