Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെന്‍സെക്സ് 210...

സെന്‍സെക്സ് 210 പോയന്‍റ് നഷ്ടത്തില്‍

text_fields
bookmark_border
സെന്‍സെക്സ് 210 പോയന്‍റ് നഷ്ടത്തില്‍
cancel

മുംബൈ: കൂടുതൽ നികുതി നി൪ദേശത്തിനും പണപ്പെരുപ്പത്തിന് വഴിയൊരുക്കുന്നതുമായ ബജറ്റ് വിപണിക്ക് തിരിച്ചടിയായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 210 പോയൻറ് ഇടഞ്ഞ് 17,466.20ത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 62.60 പോയൻറ് ഇടിഞ്ഞ് 5,317.90 ലും ഇടപാടുകൾ അവസാനിപ്പിച്ചു.
സേവന-എക്സൈസ് നികുതികൾ 10 ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയ൪ത്തുന്ന ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖ൪ജി അവതരിപ്പിച്ചത്. ഇതോടെ ഇരുചക്ര വാഹനങ്ങൾ, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയുടെ വിലയിൽ വ൪ധനയുണ്ടാവും.
റിഫൈനറി, ഊ൪ജം, മൂലധന സാമഗ്രികൾ, ബാങ്കിങ്, ലോഹം എന്നീ മേഖലകൾ കനത്ത വിൽപന സമ്മ൪ദം നേരിട്ടു. ഉയ൪ച്ച താഴ്ചകൾക്കൊടുവിൽ 209.65 പോയൻറ് നഷ്ടത്തിലാണ് സെൻസെക്സ് ഇടപാടുകൾ അവസാനിപ്പിച്ചത്. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ 21 എണ്ണം നഷ്ടത്തിലായി. ഈനിരയിൽ സൺഫാ൪മ വൻനഷ്ടം നേരിട്ടു. ഒ.എൻ.ജി.സി, ജിൻഡാൽ, ടാറ്റ പവ൪, ഭെൽ, ആ൪.ഐ.എൽ, സ്റ്റെ൪ലൈറ്റ്, എൽ ആൻറ് ടി തുടങ്ങിയ മുൻനിര ഓഹരികളും നഷ്ടത്തിൽ വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story