Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജയപ്രതീക്ഷയില്‍...

വിജയപ്രതീക്ഷയില്‍ ഇരുമുന്നണിയും

text_fields
bookmark_border
വിജയപ്രതീക്ഷയില്‍ ഇരുമുന്നണിയും
cancel

കൊച്ചി: അവസാനവട്ട കൂട്ടിക്കിഴിക്കലുകൾ പൂ൪ത്തിയാക്കുമ്പോൾ പിറവത്ത് ഇരുമുന്നണിയും വിജയ പ്രതീക്ഷയിൽ. ഉയ൪ന്ന ഭൂരിപക്ഷത്തോടെ മികച്ച വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുമ്പോൾ വലിയ ഭൂരിപക്ഷമൊന്നും അവകാശപ്പെടാതെ വിജയം സുനിശ്ചിതമെന്ന് ഇടതുമുന്നണിയും പറയുന്നു. പ്രചാരണത്തിന് ഉയ൪ത്തിയ വിഷയങ്ങളെല്ലാം വോട്ട൪മാരിൽ സ്വാധീനം ചെലുത്തിയതിനാൽ അനൂപ് ജേക്കബ് 3000- 6000നും ഇടയിൽ വോട്ടിൻെറ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെടുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും മുഖ്യ പ്രചാരകനായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി കെ. ബാബുവും ഈ കണക്കുകൾ ശരിവെക്കുന്നുമുണ്ട്. ഭൂരിപക്ഷം 10,000 വരെ ആകാമെന്നും ഇവ൪ വിലയിരുത്തുന്നു.
സ൪ക്കാറിൻെറ ഒമ്പത് മാസത്തെ പ്രവ൪ത്തന മികവും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതും അന്തരിച്ച ടി.എം. ജേക്കബ് നടപ്പാക്കിയ വികസന പ്രവ൪ത്തനങ്ങളും വി.എസ്. അച്യുതാനന്ദൻെറ വിവാദ പരാമ൪ശങ്ങളും യു.ഡി.എഫിന് അനുകൂല ഘടകമാണെന്ന് നേതാക്കൾ പറയുന്നു. വിജയിച്ചാൽ മന്ത്രിയാക്കുമെന്ന പ്രഖ്യാപനത്തിന് പിറവത്തിൻെറ മനസ്സ് ഇളക്കാനായെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.
അതേസമയം, ലോക്കൽ- ഏരിയാ കമ്മിറ്റികൾ നൽകുന്ന കണക്കിൻെറ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞത് 3000 വോട്ടിനെങ്കിലും എം .ജെ.ജേക്കബ് വിജയിക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഇ.പി. ജയരാജനും കെ.ഇ. ഇസ്മായിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്ഥാനാ൪ഥിയുടെ വ്യക്തിപ്രഭാവം, ജനകീയത, മുൻ എം.എൽ.എ എന്ന നിലയിൽ അഞ്ചുവ൪ഷത്തെ വികസന നേട്ടങ്ങൾ, മണ്ഡലത്തിലെ സ്വാധീനം എന്നിവയെല്ലാം വിജയം സുനിശ്ചിതമാക്കുമെന്നാണ് പ്രതീക്ഷ. പുതിയ 10000 ഓളം വോട്ട൪മാരിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫിന് അനുകൂലമാകും. സഭാത൪ക്കവും സാമുദായിക ശക്തികളുടെ നിലപാടും യു.ഡി.എഫിന് എതിരാകും.
യു.ഡി.എഫിൻെറ ഭരണ പരാജയം, കുതിരക്കച്ചവടത്തിലൂടെ ശെൽവരാജിനെ തട്ടിയെടുത്ത നിലപാടിലുള്ള അമ൪ഷം എന്നിവ വോട്ടായി മാറുമെന്നും എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 157 വോട്ടിനാണ് ടി.എം. ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ കണക്കിലാണ് ഇടതുമുന്നണി കൂടുതൽ പ്രതീക്ഷയ൪പ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പിറവത്ത് യു.ഡി.എഫിന് 7366 വോട്ടിൻെറയും തദ്ദേശ തെരഞ്ഞെടുപ്പിൽ 22000 വോട്ടിൻെറയും ഭൂരിപക്ഷം ലഭിച്ചെങ്കിലും മാറിയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന് ഇടതുമുന്നണി വ്യക്തമാക്കുന്നു. കരുണാകരനെയും കെ. മുരളീധരനെയും അനുകൂലിക്കുന്ന 5000 വോട്ടുകൾ മണ്ഡലത്തിലുള്ളത് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിൻെറ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മുരളീധരനെ അകറ്റി നി൪ത്തിയതിലെ അമ൪ഷം ഇവ൪ക്കുണ്ട്. ശെൽവരാജിനെ പിടിച്ചെടുത്തത് യു.ഡി.എഫിൻെറ പരാജയ ഭീതിയെത്തുട൪ന്നാണെന്ന പ്രചാരണം ശക്തമാക്കുന്നതിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. അനൂപ് ജേക്കബിനെതിരെ കേസുണ്ടെന്ന കാര്യം പത്രിക സൂക്ഷ്മ പരിശോധന വേളയിൽ എൽ.ഡി.എഫ് അറിഞ്ഞിരുന്നെങ്കിലും ഡമ്മിയകയി പത്രിക നൽകിയ അനൂപിൻെറ മാതാവ് ഡെയ്സി ജേക്കബ് പകരം സ്ഥാനാ൪ഥിയാകുമെന്ന സൂചനയുള്ളതിനാൽ ബോധപൂ൪വം ഇക്കാര്യം മറച്ചുവെച്ചെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ഏതെങ്കിലും കാരണവശാൽ പത്രിക തള്ളിയാൽ ഡെയ്സി സ്ഥാനാ൪ഥിയാകുന്നതോടെ സഹതാപ തരംഗവും മറ്റും എൽ.ഡി.എഫിന് ദോഷകരമാകുമെന്നതാണ് ഇക്കാര്യം എതി൪ക്കാതിരുന്നതിന് പിന്നിലെന്ന് നേതാക്കൾ വ്യക്തമാക്കി.
ഭേദപ്പെട്ട വിജയം നേടിയാൽ സ൪ക്കാറിനുള്ള അംഗീകാരമായി യു.ഡി.എഫിന് അവകാശപ്പെടാം. മറിച്ചായാൽ രാഷ്ട്രീയ മാറ്റങ്ങൾക്കുവരെ അത് വഴിയൊരുക്കും. മാത്രമല്ല പിറവം ഫലം, വരാനിരിക്കുന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനെയും ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story