മാവോയിസ്റ്റ് നേതാവിന്‍െറ വധം വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് സി.ബി.ഐ
text_fieldsന്യൂദൽഹി: മാവോയിസ്റ്റ് നേതാവ് ചെറുകുറി രാജ്കുമാറും പത്രപ്രവ൪ത്തകനായ ഹേംചന്ദ്ര പാണ്ഡെയും വ്യാജ ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ഹേംചന്ദ്ര പാണ്ഡെയുടെ വിധവ ബിനീത പാണ്ഡെ നൽകിയ പരാതിയിൽ ജസ്റ്റിസ് ആഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ സമ൪പ്പിച്ച അന്തിമ അന്വേഷണ റിപ്പോ൪ട്ടിലെ വിവരം വ്യക്തമാക്കിയത്. 2010 ജൂലൈയിലായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് പൊലീസ് ഇരുവരെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇതിൻെറ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മരണത്തിന് അടിസ്ഥാനമായ തെളിവുകൾ അന്വേഷണ ഏജൻസി ഹാജരാക്കിയതായും പ്രഥമദൃഷ്ട്യാ ഇത് വ്യാജ ഏറ്റുമുട്ടൽ കൊലയല്ലെന്ന് വ്യക്തമാകുന്നതായും കോടതി അറിയിച്ചു.
സി.ബി.ഐ ഹാജരാക്കിയ അന്തിമ റിപ്പോ൪ട്ട് പരിശോധിക്കാൻ അനുവദിക്കണമെന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൻെറ ആവശ്യം കോടതി അംഗീകരിച്ചു. രേഖ പരിശോധിക്കാവുന്നതാണെന്നും പക്ഷേ അതിൻെറ രഹസ്യസ്വഭാവം പാലിക്കണമെന്നും കോടതി നി൪ദേശിച്ചു. കേസ് ഏപ്രിൽ 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
