സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് -വി.എസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 84 സി.ബി.എസ്.ഇ സ്കൂളുകൾക്ക് കഴിഞ്ഞദിവസം അനുമതി നൽകിയ സ൪ക്കാ൪ നടപടി അപലപനീയവും തെരഞ്ഞെടുപ്പ് ചട്ടത്തിൻെറ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് അടിയന്തരമായി പിൻവലിക്കണം.
ഒരു ഭാഗത്ത് വിദ്യാഭ്യാസാവകാശ നിയമത്തിൻെറ മേന്മ പറയുകയും മറുഭാഗത്ത് നിയമത്തെ സ൪ക്കാ൪ പിച്ചിച്ചീന്തുകയുമാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം ഇരുനൂറോളം സി.ബി.എസ്.ഇ സ്കൂളുകൾക്ക് അനുമതി നൽകി. ആയിരത്തോളം അൺ എയ്ഡഡ് സ്കൂളുകൾ അനുവദിക്കാൻ നീക്കം നടക്കുകയാണ്. ഇത് പൊതുവിദ്യാഭ്യാസം തക൪ക്കും.
സമ്പത്തിൻെറ ലോക്കപ്പ് കൊലക്കേസ് അന്വേഷിച്ച സി.ബി.ഐ ഡിവൈ.എസ്.പി ഹരിദത്തിൻെറ ആത്മഹത്യക്ക് ഇടയാക്കിയ കാര്യങ്ങൾ സംബന്ധിച്ച് സി.ബി.ഐ സമഗ്രാന്വേഷണം നടത്തണം. കേസിൽ ഉൾപ്പെട്ടവ൪ ഉൾപ്പെടെ ഹരിദത്തിനെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ശക്തമാണ്.
കാട്ടാക്കടയിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട സ്പെഷൽ പൊലീസ് ഓഫിസ൪ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. രണ്ടുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകാതിരിക്കുകയും അകാരണമായി പിരിച്ചുവിട്ടതുമാണ് ആത്മഹത്യക്ക് കാരണം. മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയുടെ രക്തസാക്ഷിയാണ് അദ്ദേഹം. അദ്ദേഹത്തിൻെറ വിധവക്ക് സ൪ക്കാ൪ ജോലിയും പത്ത്ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിക്കണം.പി.എഫ് പലിശനിരക്ക് എട്ടേകാൽ ശതമാനമായി കുറച്ച കേന്ദ്രനടപടി ക്രൂരതയാണ്. വിദേശ കുത്തകകൾക്ക് കടന്നുവരാൻ അവസരം നൽകാനുള്ള നീക്കത്തിൻെറ ഭാഗമാണിത് എന്ന് സംശയിക്കുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
