Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരിയാര്‍ കടുവാ...

പെരിയാര്‍ കടുവാ സങ്കേതത്തില്‍ രണ്ട് ആനകള്‍ ചെരിഞ്ഞ നിലയില്‍

text_fields
bookmark_border
പെരിയാര്‍ കടുവാ സങ്കേതത്തില്‍ രണ്ട് ആനകള്‍ ചെരിഞ്ഞ നിലയില്‍
cancel

കുമളി: പെരിയാ൪ കടുവാ-ആന സംരക്ഷണ കേന്ദ്രത്തിലെ വള്ളക്കടവ് റേഞ്ചിൽ രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ഒരു ജഡത്തിൻെറ കടുവ ഉൾപ്പെടെ ജീവികൾ ആഹാരമാക്കിയ അവശിഷ്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റൊരു പിടിയാനയുടെ ജഡം ഏതാനും ദിവസങ്ങളുടെ പഴക്കമുള്ളതാണ്.
ആനകളുടെ മരണത്തിന് കാരണം ആന്ത്രാക്സ് രോഗബാധയാണെന്ന് സംശയം ഉയ൪ന്നിട്ടുണ്ട്. മുമ്പ് വള്ളക്കടവ് റേഞ്ചിൽ ആന്ത്രാക്സ് രോഗം ബാധിച്ച് ആന ചെരിഞ്ഞ സംഭവം റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നു. പെരിയാ൪ വന്യജീവി സങ്കേതത്തിനുള്ളിൽ വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട സന്യാസിയോട ഭാഗത്താണ് ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. വനമേഖലക്കുള്ളിൽ നിരീക്ഷണ ജോലികൾ കാര്യക്ഷമമായി നടക്കാത്തതാണ് ആനകൾ ചെരിഞ്ഞ വിവരം വനപാലക൪ അറിയാൻ വൈകിയത്.വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ വനസംരക്ഷണ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമായല്ല നടക്കുന്നതെന്ന് നേരത്തേ തന്നെ ആക്ഷേപമുയ൪ന്നിരുന്നു.
വന്യജീവി സങ്കേതത്തിന് തന്നെ ഭീഷണിയാകുന്ന ആന്ത്രാക്സ് രോഗം ബാധിച്ച് ആനകൾ ചെരിഞ്ഞാൽ രോഗ വിവരം മറച്ചുവെച്ച് കൊമ്പനാന കുത്തിക്കൊന്നതായി ചിത്രീകരിക്കുകയാണ് പതിവ്. രോഗം മറ്റ് ജീവികളിലേക്ക് പകരാതിരിക്കാൻ രോഗം വന്ന് ചാകുന്ന ജീവികളുടെ രക്തം പുറത്ത് വരാതെ ഇവയെ കത്തിച്ച് കളയുകയും പ്രദേശം മുഴുവൻ കീടനാശിനി തളിച്ച് വൃത്തിയാക്കുകയുമാണ് ചെയ്യുക.
ഇപ്പോൾ കണ്ടെത്തിയ ജഡങ്ങൾ ശനിയാഴ്ച വിശദ പരിശോധനകൾക്ക് ശേഷം വനത്തിനുള്ളിൽ സംസ്കരിക്കാനാണ് വനപാലകരുടെ തീരുമാനം. രോഗം ബാധിച്ചാണ് ആനകൾ ചെരിഞ്ഞതെന്ന് വ്യക്തമായാൽ ഇവയുടെ മാംസം ഭക്ഷിച്ച കടുവ ഉൾപ്പെടെ ജീവികളിലേക്കും രോഗം പടരാനുള്ള സാധ്യത വ൪ധിച്ചത് വലിയ ഭീഷണിയാണ് ഉയ൪ത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story