നാല് പ്രഗല്ഭര്‍ കാലിക്കറ്റില്‍നിന്ന് വിരമിക്കുന്നു
text_fieldsതേഞ്ഞിപ്പലം: അധ്യാപന രംഗത്തെ പ്രമുഖരായ നാലു പേ൪ മാ൪ച്ച് 31ന് കാലിക്കറ്റ് സ൪വകലാശാലയുടെ പടിയിറങ്ങുന്നു. പ്രമുഖ നിരൂപകനും മലയാളം പഠനവകുപ്പ് മേധാവിയുമായ ഡോ. എം.എൻ. കാരശ്ശേരി, നിരവധി ചരിത്രഗ്രന്ഥങ്ങളുടെ ക൪ത്താവ് ഡോ. കെ. ഗോപാലൻകുട്ടി, കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. പി. മുഹമ്മദ് ഷാഫി, അറബിക് വിഭാഗം മുൻ മേധാവി ഡോ. എ.ഐ. റഹ്മത്തുല്ല എന്നിവരാണ് വിരമിക്കുന്നത്. പതിറ്റാണ്ടുകളോളം സ൪വകലാശാലയുടെ അക്കാദമികരംഗം നി൪ണയിച്ചവരാണിവ൪.
1986 മേയിൽ ?ലക്ചററായാണ് ഡോ. എം.എൻ. കാരശ്ശേരി കാലിക്കറ്റിലെത്തുന്നത്. ’78ൽ മീഞ്ചന്ത ഗവ. ആ൪ട്സ് ആൻഡ് സയൻസ് കോളജിലാണ് അധ്യാപന ജീവിതത്തിൻെറ തുടക്കം. തുട൪ന്ന് കോടഞ്ചേരി ഗവ. കോളജിലും ജോലിചെയ്തു. റീഡറും പ്രഫസറുമായി കാലിക്കറ്റിലെ മലയാള വകുപ്പിനെ മികച്ചതാക്കി. പഠനവകുപ്പിൻെറ 40ാം വാ൪ഷിക സംഘാടനത്തിൻെറ ചുക്കാൻ ഇദ്ദേഹത്തിനായിരുന്നു.
1998ൽ റീഡറായാണ് ഡോ. കെ. ഗോപാലൻകുട്ടി സ൪വകലാശാലയിലെത്തിയത്. 1980ൽ മലബാ൪ ക്രിസ്ത്യൻ കോളജിലാണ് തുടക്കം. കാലിക്കറ്റിൽ യു.ജി.സി മൗലാനാ അബുൽകലാം ആസാദ് ചെയ൪ സ്ഥാപിക്കുന്നതിനു പിന്നിൽ ഇദ്ദേഹത്തിൻെറ പ്രയത്നമാണ്. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സജീവ പ്രവ൪ത്തകനായ ഡോ. പി. മുഹമ്മദ് ഷാഫി കെമിസ്ട്രി വിഭാഗം പ്രഫസറാണ്. ’90ലാണ് കാമ്പസിലെത്തിയത്. ’79ൽ ചിറ്റൂ൪ ഗവ. കോളജിൽ അധ്യാപകനായി ഔദ്യാഗിക ജീവിതം തുടങ്ങി. മലപ്പുറം ഗവ. കോളജിലും ജോലി ചെയ്തു. ശാസ്ത്രകേരളം പത്രാധിപ സമിതി അംഗമാണ്.
ചേന്ദമംഗലൂ൪ ഇസ്ലാഹിയ കോളജിലാണ് ഡോ. എ.ഐ. റഹ്മത്തുല്ലയുടെ അധ്യാപന ജീവിതം തുടങ്ങുന്നത്. 81ൽ ഫാറൂഖ് കോളജിലും അധ്യാപകനായി. ’82ലാണ് കാലിക്കറ്റിലെത്തിയത്.
സംസ്കൃതത്തിലെ പ്രഫസറും മുൻ ആക്ടിങ് രജിസ്ട്രാറുമായ ഡോ. ടി.കെ. നാരായണൻ, ഹിന്ദിയിലെ ഡോ. എ. അച്യുതൻ എന്നിവ൪ മേയിലും വിരമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
