ജയിലില്‍ പരാക്രമം: ഗോവിന്ദച്ചാമിക്കെതിരെ കേസ്
text_fieldsകണ്ണൂ൪: സെൻട്രൽ ജയിലിൽ പരാക്രമം കാട്ടിയ ഗോവിന്ദച്ചാമിക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. സൗമ്യ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി കഴിഞ്ഞ ദിവസമാണ് ജയിൽ ജീവനക്കാ൪ക്കുനേരെ കൊലവിളി ഉയ൪ത്തുകയും സെല്ലിൽ മലാഭിഷേകം നടത്തുകയും ചെയ്തത്. സെല്ലിലെ ക്ളോസ്ഡ്സ൪ക്യൂട്ട് കാമറ കേടുവരുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഇയാളെ പത്താം ബ്ളോക്കിൽ തന്നെ കാമറയുള്ള മറ്റൊരു സെല്ലിലേക്ക് മാറ്റി. ജയിൽ സൂപ്രണ്ട് ശിവദാസ് കെ. തൈപറമ്പിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. മനോനില തകരാറിലാണെന്ന് വരുത്തിതീ൪ത്ത് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് ഗോവിന്ദച്ചാമിയുടെ ശ്രമമെന്ന് കരുതുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ പരിഗണിക്കാത്തതിലും ഇയാൾക്ക് രോഷമുണ്ട്. ജയിലിൽ ബിരിയാണിയുൾപ്പെടെയുള്ള പ്രത്യേക ഭക്ഷണം ആവശ്യപ്പെട്ട് നേരത്തെ ഗോവിന്ദച്ചാമി നിരാഹാരമനുഷ്ഠിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
