Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൃക്കരിപ്പൂരില്‍...

തൃക്കരിപ്പൂരില്‍ റെയില്‍ പാളത്തിലെ ടയര്‍ ബോഗിയില്‍ കുടുങ്ങി

text_fields
bookmark_border
തൃക്കരിപ്പൂരില്‍ റെയില്‍ പാളത്തിലെ ടയര്‍ ബോഗിയില്‍ കുടുങ്ങി
cancel

തൃക്കരിപ്പൂ൪: റെയിൽ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ടയ൪ ട്രെയിനിൻെറ ബോഗിയിൽ കുടുങ്ങി. ദൂരെ നിന്ന് ട്രാക്കിലെ കറുത്ത വസ്തു ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടതിനാൽ ട്രെയിൻ നി൪ത്തി. യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസിലാണ് ഓട്ടോയുടെതാണെന്ന് കരുതുന്ന ടയ൪ കുടുങ്ങിയത്.
തൃക്കരിപ്പൂ൪ ഫാ൪മേഴ്സ് ബാങ്കിന് പടിഞ്ഞാറ് ഭാഗത്തായി പള്ളത്തിൽ മേഖലയിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. 16517 യശ്വന്ത്പൂ൪ -കണ്ണൂ൪ എക്സ്പ്രസ് കടന്നു പോകുമ്പോഴാണ് ടയ൪ കുടുങ്ങിയത്. ട്രാക്കിലെ വസ്തു ശ്രദ്ധയിൽപ്പെട്ട ലോക്കൊ പൈലറ്റ് ട്രെയിൻ ബ്രേക്കിടുകയായിരുന്നു. ട്രെയിൻ നിൽക്കുന്നതിനിടയിൽ ടയ൪ എൻജിൻ കടന്ന് രണ്ടാമത്തെ ബോഗിയുടെ അടിവശത്ത് കുടുങ്ങിയിരുന്നു.
ഗാ൪ഡും മറ്റും ചേ൪ന്ന് ഇത് എടുത്ത് മാറ്റി പൊലീസിലും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. പിന്നാലെ എത്തിയ ഇൻറ൪ സിറ്റി എക്സ്പ്രസിൽ വന്ന ആ൪.പി.എഫ് ഉദ്യോഗസ്ഥ൪ ടയ൪ കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. റെയിൽ-പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരായ എസ്.ഐ വിനീഷ് കുമാ൪, രവീന്ദ്രൻ, എ.എസ്.ഐമാരായ സുനിൽ കുമാ൪, ജോൺ എന്നിവ൪ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story