എറണാകുളം കലക്ടറുടെ മകന്‍ ബംഗളൂരുവില്‍ കാറപകടത്തില്‍ മരിച്ചു
text_fieldsബംഗളൂരു: എറണാകുളം ജില്ലാ കലക്ട൪ ഷെയ്ഖ് പരീതിൻെറ മകൻ തസ്ലീം ഷെയ്ക്ക് (26) ബംഗളൂരുവിലുണ്ടായ കാറപകടത്തിൽ മരിച്ചു. ബംഗളൂരു-ചെന്നൈ റൂട്ടിലെ ഹൊസൂരിനടുത്ത് കൃഷ്ണഗിരിയിൽ വ്യാഴാഴ്ച വൈുകന്നേരം നാലുമണിക്ക് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തസ്ലീമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൊമ്മസാന്ദ്രയിലെ നാരായണ ഹൃദയാലയിൽ ചികിത്സയിലായിരുന്ന തസ്ലീം വെള്ളിയാഴ്ച്ച രാത്രിയാണ് മരിച്ചത്. ബംഗളൂരു ടി.സി.സിൽ സോഫ്റ്റ്വെയ൪ എഞ്ചിനിയറായിരുന്നു തസ്ലീം.
കൊല്ലം ടി.കെ.എം. എഞ്ചിനിയറിങ് കോളജ് സിവിൽ എഞ്ചനിയറിങ് വിഭാഗം പ്രഫ.ബുഷറയാണ് മാതാവ്. ബംഗളൂരുവിൽ ഐ.ബി.എമ്മിൽ സോഫ്റ്റ്വെയ൪ എഞ്ചിനിയ൪ രേഷ്മ ഹെയിഖ് സഹോദരിയാണ്.
ഇതേ അപകടത്തിൽ തിരുവനന്തപുരത്ത് ഇൻറലിജൻസ് ബ്യൂറോ എസ്.പിയായ തൃശൂ൪ കുന്നത്തങ്ങാടി കാനാനി റോഡ് ചെങ്കാലത്ത് രാജശേഖരൻെറ മകൻ ദിലീപ് രാജൻ വ്യാഴാഴ്ച തന്നെ മരിച്ചിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ ഹൊസൂ൪ ഗവ. ആശുപത്രിയിൽ പോസ്റ്റ് മോ൪ട്ടം ചെയ്യ്ത് നാട്ടിലേക്ക് കൊണ്ടുപോകും. ചെന്നൈയിൽ സുഹൃത്തിനെ സന്ദ൪ശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി ഷിബിൻ പോൾ (24) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
