Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരം ചെയ്യുന്ന...

സമരം ചെയ്യുന്ന നഴ്സുമാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍

text_fields
bookmark_border
സമരം ചെയ്യുന്ന നഴ്സുമാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍
cancel

നെട്ടൂ൪(കൊച്ചി): ലേക്ഷോ൪ ആശുപത്രിയിൽ ഉപരോധ സമരം നടത്തുന്ന നഴ്സുമാരെ കാറിടിച്ച് കൊലപ്പെടുത്താൻ ഡോക്ടറുടെ ശ്രമം. ആശുപത്രിയിലെ ഡോക്ടറായ മോഹൻ സി. മഞ്ഞക്കരയാണ് കാ൪ നഴ്സുമാ൪ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്. അമിത വേഗത്തിൽ കാ൪ പാഞ്ഞുവരുന്നതുകണ്ട് നഴ്സുമാ൪ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി. അമിത വേഗത്തിൽ വീണ്ടും ആശുപത്രിയിലേക്ക് കാ൪ ഓടിച്ചുപോയ ഡോക്ടറെ പൊലീസ് ബലപ്രയോഗം നടത്തി കസ്റ്റഡിയിലെടുത്തു. പൊലീസ് ജീപ്പിനുള്ളിൽ പനങ്ങാട് എസ്.ഐ വിബിൻെറ കൈയിൽ ഇയാൾ മാന്തി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
രാവിലെ ലേക്ഷോ൪ ആശുപത്രിയിലെ പ്രോജക്ട് എൻജിനീയ൪ പൗലോസ് ഓടിച്ച കാറിടിച്ച് കവാടത്തിൽ ഉപരോധം നടത്തിയിരുന്ന രണ്ടു നഴ്സുമാ൪ക്ക് പരിക്കേറ്റിരുന്നു. വൈകുന്നേരവും സമാനസംഭവം ഉണ്ടായതോടെ ഇത് ആസൂത്രിതമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ലേക്ഷോ൪ യൂനിറ്റ് പ്രസിഡൻറ് വിബിൻ പി. ചാക്കോ, ശരത് എന്നിവ൪ക്കാണ് രാവിലത്തെ അപകടത്തിൽ പരിക്കേറ്റത്. ഡോക്ടറുടെ നടപടിയെ ചോദ്യം ചെയ്ത നഴ്സുമാ൪ക്ക് നേരെ ഇയാൾ അസഭ്യവ൪ഷം നടത്തിയത് സംഘ൪ഷത്തിനിടയാക്കി.
മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും നി൪ദേശപ്രകാരം വ്യാഴാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസിൽ നടന്ന അനുരഞ്ജന ച൪ച്ച പരാജയപ്പെട്ടതിനെത്തുട൪ന്നാണ് നഴ്സുമാ൪ ഉപരോധ സമരത്തിലേക്ക് കടന്നത്. ആശുപത്രിയിൽ സമരത്തിൽ ഏ൪പ്പെട്ടിരുന്ന മൂന്ന് നഴ്സുമാരെ ആശുപത്രി അധികൃത൪ പുറത്താക്കിയിരുന്നു. ഇവരെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി സമരം തുടരുകയാണ്. ആശുപത്രി പ്രവ൪ത്തനം പൂ൪ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വെള്ളിയാഴ്ച രാവിലെ മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമരസ്ഥലത്തെത്തി അഭിവാദ്യം അ൪പ്പിച്ച് സംസാരിച്ചിരുന്നു. വൈകുന്നേരം പി.ഡി.പി പ്രവ൪ത്തകരും പ്രകടനമായെത്തി സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story