പാലപ്പിള്ളി വീണ്ടും പുലിപ്പേടിയില്‍
text_fieldsആമ്പല്ലൂ൪: തോട്ടം, വനം മേഖലയായ പാലപ്പിള്ളി വീണ്ടും പുലിപ്പേടിയിൽ. ബുധനാഴ്ച രാത്രി പ്രദേശത്ത് പുലിയിറങ്ങി വള൪ത്തുമൃഗത്തെ ആക്രമിച്ചു. കുണ്ടായി മലമ്പതിയിൽ ചീനിക്കൽ മുഹമ്മദ്കുട്ടിയുടെ രണ്ടുമാസം പ്രായമായ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്.
രാത്രി പതിനൊന്നോടെ പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാ൪ പുറത്തിറങ്ങി ടോ൪ച്ചടിച്ച് നോക്കിയപ്പോൾ പുലി പശുക്കുട്ടിയെ കടിച്ചുപിടിച്ച നിലയിലായിരുന്നു. ബഹളം വെച്ചപ്പോൾ പിടിവിട്ട് ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
പ്രദേശത്ത് ആദ്യമായാണ് പുലിയിറങ്ങുന്നത്. സമീപ പ്രദേശമായ പാലപ്പിള്ളിയിലും പരിസരങ്ങളിലും ഏകദേശം ഒരുവ൪ഷം മുമ്പ് പുലിയിറങ്ങി വള൪ത്തുമൃഗങ്ങളെ കൊന്നിരുന്നു.പുലി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കാലിവള൪ത്തൽ ഉപതൊഴിലായി സ്വീകരിച്ചിരിക്കുന്നവരാണ് ഇവിടുത്തെ തൊഴിലാളികളധികംപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
