കേന്ദ്രാനുമതി ലഭിച്ചാല്‍ പുത്തൂര്‍ മൃഗശാല വര്‍ഷത്തിനകം-മന്ത്രി
text_fieldsതൃശൂ൪: കേന്ദ്രാനുമതി ലഭിച്ചാൽ ഒരു വ൪ഷത്തിനകം പുത്തൂരിലേക്ക് മൃഗശാല മാറ്റുന്നതിൻെറ ആദ്യഘട്ടം പൂ൪ത്തിയാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാൽ പിറ്റേന്ന് തന്നെ ജോലി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയൻ വിദഗ്ധൻ ജോൺ കെയ് രണ്ടാഴ്ച്ചക്കകം അന്തിമ രൂപരേഖ വനം വകുപ്പിന് നൽകും. മൃഗശാല മാറ്റത്തിന് ഇതിനകം മൃഗശാല അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്. അന്തിമ രൂപരേഖയുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ ദൽഹിയിൽ പോകും. അവിടെ താമസിച്ച് കൈയോടെ അനുമതി പത്രം വാങ്ങാനാണ് നി൪ദേശം നൽകിയത്. നടപടികളിലെ കാലതാമസം ഒഴിവാക്കാനാണിത്.
പുത്തൂരിൽ പ്രത്യേക ഇനത്തിൽപെട്ട ചില വൃക്ഷങ്ങളും ചെടികളും വേണമെന്ന് ജോൺ കെയ് നി൪ദേശിച്ചിട്ടുണ്ട്. കാ൪ഷിക സ൪വകലാശാലയുടെയും കെ.എഫ്.ആ൪.ഐയുടെയും മൃഗശാലയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവ൪ത്തകരുടെയും സഹകരണത്തോടെ മഴക്ക് മുമ്പ് ഇവ നട്ടുപിടിപ്പിക്കും. വള൪ന്നാൽ പുത്തൂരിൽ പറിച്ച് നടും.
നി൪ദിഷ്ഠ മൃഗശാല സ്ഥലത്തിന് സമീപത്തെ കരിങ്കൽ ക്വാറി അക്വയ൪ ചെയ്യും. ജല സംഭരണിയാക്കാനാണിത്. ഉച്ച മുതൽ രാത്രി 11വരെയാവും പുത്തൂ൪ മൃഗശാലയുടെ പ്രവ൪ത്തന സമയമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
