ശിരുവാണിയില്‍ കൂടുതല്‍ താമസസൗകര്യം; പ്രതിദിനവാടക 1500 രൂപ
text_fieldsപാലക്കാട്: വെള്ളിമേഘങ്ങളോട് കിന്നാരം പറയുന്ന പശ്ചിമഘട്ട മലനിരകളും കൊച്ചുവെള്ളച്ചാട്ടങ്ങളും കാനനസൗന്ദര്യവും കൺകുളി൪ക്കെ കാണാൻ ശിരുവാണിയിലെത്തുന്നവരുടെ പ്രധാന ആവശ്യങ്ങളിലൊന്നിന് പരിഹാരമാവുന്നു. പരിമിതമായ താമസസൗകര്യമുണ്ടായിരുന്ന ശിരുവാണി ഡാം മേഖലയിൽ ജലസേചന വകുപ്പ് നി൪മിച്ച 5500 ചതുരശ്ര അടി വിസ്തീ൪ണമുള്ള പ്രോജക്ട് ഹൗസിലെ റൂമുകൾ കൂടി ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാവും. 1500 രൂപയാണ് പ്രതിദിന വാടക.
ശിരുവാണി ജലസംഭരണിയിൽനിന്ന് 1200 മീറ്റ൪ അകലത്തിലാണ് ജലസേചന വകുപ്പ് പ്രോജക്ട് ഹൗസ് നി൪മിച്ചത്. ജലസംഭരണിയുടെ പരിപാലനം, നിയന്ത്രണം, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഡാം സന്ദ൪ശിക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥ൪ക്ക് താമസിക്കാനും യോഗം നടത്താനുമാണ് വനമധ്യത്തിൽ ഇത് നി൪മിച്ചത്. ഒരു വി.ഐ.പി സ്യൂട്ട്, മൂന്ന് കിടപ്പ് മുറികൾ, കോൺഫറൻസ് ഹാൾ, സ്വീകരണ മുറി, ഡൈനിങ് ഹാൾ, അടുക്കള എന്നീ ക്രമീകരണങ്ങളാണ് 103 ലക്ഷം രൂപ ചെലവഴിച്ച് നി൪മിച്ച പ്രോജക്ട് ഹൗസിലുള്ളത്. ഒരു മുറി വി.ഐ.പികൾക്കും തമിഴ്്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥ൪ക്കും നീക്കിവെച്ചിരിക്കുന്നു. മറ്റ് മൂന്ന് മുറികൾ കാഞ്ഞിരപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ മുൻകൂട്ടിയുള്ള അനുവാദത്തോടെ കേരള ജലസേചന വകുപ്പ് ഉദ്യോഗസ്ഥ൪ക്കും മറ്റ് സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്കും പൊതുജനങ്ങൾക്കും വാടകക്ക് നൽകാനാണ് തീരുമാനം.
മണ്ണാ൪ക്കാട് താലൂക്കിലെ ഷോളയൂ൪ ഗ്രാമപഞ്ചായത്തിലാണ് ശിരുവാണി കുടിവെള്ള പദ്ധതിക്ക് വേണ്ടി ഡാം നി൪മിച്ചത്. 1969-73 വ൪ഷങ്ങളിൽ കേരള, തമിഴ്നാട് സ൪ക്കാറുകൾ ഒപ്പിട്ട കരാ൪ പ്രകാരം കോയമ്പത്തൂ൪ നഗരവാസികൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഈ പദ്ധതിയിൽനിന്ന് വ൪ഷം 1300 ദശലക്ഷം ഘനഅടി വെള്ളം കോയമ്പത്തൂരിന് വിട്ടുകൊടുക്കുന്നു. ഡാം നിൽക്കുന്ന സ്ഥലം കേരളത്തിലായതിനാൽ പദ്ധതി നി൪മാണം പൊതുമരാമത്ത് വകുപ്പ് തമിഴ്നാട് ഫണ്ടുപയോഗിച്ചാണ് നടത്തിയത്. 1973ൽ നി൪മാണമാരംഭിച്ച് ’84ൽ പൂ൪ത്തീകരിച്ചു.
ഡാം, റിസ൪വോയ൪, പ്രോജക്ട് ഹൗസ്, അനുബന്ധ റോഡുകൾ, ഓഫിസ് കെട്ടിടങ്ങൾ, ക്വാ൪ട്ടേഴ്സുകൾ, കോളനികൾ, ഇൻസ്പെക്ഷൻ ബംഗ്ളാവ്, മറ്റു കെട്ടിടങ്ങൾ എന്നിവക്കാവശ്യമായ 370 ഹെക്ട൪ സ്ഥലം ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹെക്ടറിന് 1300 രൂപ നിരക്കിൽ വ൪ഷം 4,81,000 രൂപ തമിഴ്നാട് സ൪ക്കാ൪ കേരള സ൪ക്കാറിന് നൽകുന്നുണ്ട്.
ഡാം, സൈറ്റ്, പ്രോജക്ട് ഹൗസ്, അനുബന്ധ റോഡുകൾ എന്നിവിടങ്ങളിൽ നിലവിൽ വൈദ്യുതി ഇല്ല. പോസ്റ്റുകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതാണ് വൈദ്യുതി പ്രശ്നത്തിന് കാരണം. പ്രോജക്ട് ഹൗസിൽ സോളാ൪ പാനലും ജനറേറ്ററും മുഖേന ചുരുങ്ങിയ തോതിൽ മാത്രമാണ് വൈദ്യുതി ഉള്ളത്. ശിരുവാണി പ്രോജക്ട് സബ് ഡിവിഷൻ ഓഫിസ് പരിസരത്തെ ട്രാൻസ്ഫോ൪മറിൽനിന്ന് ഡാം സൈറ്റ് വരെ റോഡ് സൈഡ് വഴി അണ്ട൪ ഗ്രൗണ്ട് കേബിൾ ഇട്ട് വൈദ്യുതി ലഭ്യമാക്കാൻ വനം വകുപ്പിൻെറ അനുമതിയോടെയുള്ള നടപടികൾ പുരോഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
