തൊഴിലുറപ്പ്: ഗ്രാമീണ റോഡ് നിര്‍മാണ അനുമതി ഗ്രാമപഞ്ചായത്തുകള്‍ അട്ടിമറിക്കുന്നെന്ന്
text_fieldsപൂക്കോട്ടുംപാടം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗ്രാമീണ റോഡുകൾ നി൪മിക്കാൻ സ൪ക്കാ൪ നൽകിയ അനുമതി ഗ്രാമപഞ്ചായത്തുകൾ അട്ടിമറിക്കുന്നതായി പരാതി. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്ന ഉത്തരവ് 2012 ഫെബ്രുവരി രണ്ടിനാണ് നിലവിൽവന്നത്. കേന്ദ്ര നി൪ദേശമനുസരിച്ച് ആകെ പ്രവൃത്തികളുടെ പത്ത് ശതമാനം റോഡ് നി൪മാണത്തിന് വകയിരുത്താനാണ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ഉത്തരവിൽ അനുവദിക്കുന്നത്. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാതകൾ, ആവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഉൾറോഡുകൾ എന്നിവ പദ്ധതിയുൾപ്പെടുത്താവുന്നതാണ്. കല്ല്, ഇഷ്ടിക എന്നിവ ലഭ്യമാകാത്ത പക്ഷം ജില്ലാ കോഓഡിനേറ്ററുടെ അനുമതിയോടെ കോൺക്രീറ്റ് പാതകളുടെ നി൪മാണം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താം.
ഗ്രാമീണ പാതകളുടെ നി൪മാണത്തിന് പുറമെ അഴുക്കുചാലുകളുടെ നി൪മാണത്തിനും അനുമതിയുണ്ട്. പട്ടികജാതി-വ൪ഗ വിഭാഗങ്ങളുടെ ആവാസ സ്ഥലങ്ങളിലേക്കുള്ള പാതകൾക്ക് മുൻഗണന നൽകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലെ രണ്ടര മീറ്റ൪ വീതിയുള്ള പാതകളുടെ നി൪മാണത്തിന് വരെ പുതിയ ഉത്തരവ് സഹായകമാണെന്നിരിക്കെ ജില്ലയിലെ വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾ മാത്രമാണ് പദ്ധതി സമ൪പ്പിച്ചത്. എന്നാൽ, ഇവയിൽ ഒന്നിന് പോലും അനുമതി ലഭിച്ചിട്ടില്ല.
റോഡ് നി൪മാണ പ്രവൃത്തികൾ തൊഴിലുറപ്പിലുൾപ്പെടുത്തിയാൽ കമീഷൻ ഇനത്തിൽ ലഭിക്കുന്ന തുക നഷ്ടമാകുമെന്നതാണ് അധികൃത൪ക്ക് പദ്ധതിയിൽ താൽപര്യമില്ലാത്തതിന് കാരണം. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ 17.09.11 ലെ കത്തനുസരിച്ചാണ് ഗ്രാമീണ പാതകളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
