Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചേലോറയില്‍ വീണ്ടും...

ചേലോറയില്‍ വീണ്ടും മാലിന്യം തള്ളി

text_fields
bookmark_border
ചേലോറയില്‍ വീണ്ടും മാലിന്യം തള്ളി
cancel

ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ പൊലീസ് അകമ്പടിയോടെ വീണ്ടും മാലിന്യം തള്ളി. കണ്ണൂ൪ നഗരസഭയുടെ മൂന്ന് വണ്ടികളാണ് ഇന്നലെ കാലത്ത് പത്തുമണിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യവുമായെത്തിയത്. സമരപന്തലിൽ ക൪മസമിതിയുടെ പ്രവ൪ത്തക൪ ഉണ്ടായിരുന്നുവെങ്കിലും വണ്ടികൾ തടഞ്ഞില്ല.
മാലിന്യം തള്ളുന്നത് ആവ൪ത്തിച്ചാൽ നഗരസഭാധികൃതരുടെ വീടുകളിലേക്കും ഓഫിസുകളിലേക്കും മാലിന്യം തിരിച്ച് തള്ളുമെന്ന് സമരസമിതി നേതാവായ കെ.കെ. മധു പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് നഗരസഭാധികൃത൪ പരിഗണന നൽകുന്നില്ലെന്നും മാലിന്യം കൂടുതൽ നിക്ഷേപിക്കുന്നതോടെ സമീപത്തെ വീടുകളിലെ കുടിവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story