Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതട്ടിക്കൊണ്ടുപോകല്‍...

തട്ടിക്കൊണ്ടുപോകല്‍ ശ്രമം: കാര്‍ തിരിച്ചറിഞ്ഞു

text_fields
bookmark_border
തട്ടിക്കൊണ്ടുപോകല്‍ ശ്രമം: കാര്‍ തിരിച്ചറിഞ്ഞു
cancel

ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജ് വിദ്യാ൪ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാ൪ പൊലീസ് തിരിച്ചറിഞ്ഞു. കെ.എൽ. 07 എ.ഡബ്ള്യു. 6073 മാരുതി കാ൪ കൊട്ടൂ൪ വയലിലെ സ്കറിയയുടേതാണെന്ന് പൊലീസ് കണ്ടെത്തി. സ്കറിയയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കോട്ടൂരിന് സമീപം റബ൪തോട്ടത്തിനടുത്തുവെച്ചാണ് സംഭവം. കോളജിൽ നിന്ന് വരുകയായിരുന്ന വിദ്യാ൪ഥിനികളെ വൈകീട്ട് മദ്യപിച്ച് കാറുമായെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാ൪ ഓടിവരുന്നതു കണ്ട് സംഘം രക്ഷപ്പെട്ടു. കോളജ് പ്രിൻസിപ്പൽ ഡോ. എ.എം. മുരളീധരൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Show Full Article
TAGS:
Next Story