നഗരത്തിലെ കുടിവെള്ള പ്രശ്നം: പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ടു
text_fieldsകണ്ണൂ൪: കണ്ണൂ൪ നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സ൪വകക്ഷി പ്രതിനിധി സംഘം ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവുംവിധം സഹായം നൽകാമെന്നും പ്രശ്നം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ച൪ച്ച ചെയ്യുമെന്നും മുഖമന്ത്രി ചെയ൪പേഴ്സൻ എം.സി.ശ്രീജ, വൈസ് ചെയ൪പേഴ്സൻ സി.സമീ൪, പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് എന്നിവ൪ക്ക് ഉറപ്പു നൽകി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നഗരസഭയുടെ പ്ളാൻ ഫണ്ടും തനതു ഫണ്ടും ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും ചെയ൪ പേഴ്സൻ ‘മാധ്യമ’ത്തോടു പറഞ്ഞു. നഗരസഭക്ക് സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി ധനസഹായം നൽകണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ചേലോറ മാലിന്യ പ്രശ്നവും മുഖ്യമന്ത്രിക്കുമുന്നിൽ സംഘം അവതരിപ്പിച്ചു.
മാ൪ച്ച് 20ന് നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ കുടിവെള്ളത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിനായി നഗരസഭ പദ്ധതി സമ൪പ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ചേലോറയിൽ സ്ഥാപിക്കുന്ന 11,70,000 രൂപയുടെ ജൈവവള യൂനിറ്റിൻെറ എസ്റ്റിമേറ്റും സംഘം മുഖ്യമന്ത്രിക്ക് സമ൪പ്പിച്ചു.
ചേലോറയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനും പ്രദേശവാസികൾക്ക് കുടിവെള്ള വിതരണമൊരുക്കാനും കഴിഞ്ഞതവണ മുഖ്യമന്ത്രിയുമായി നടത്തിയ ച൪ച്ചയിൽ തീരുമാനമുണ്ടായിരുന്നു. ചേലോറയിൽ കുടിവെള്ള വിതരണത്തിനായി 35ലക്ഷത്തിൻെറ പദ്ധതിയാണ് നടപ്പാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം ജലവകുപ്പ് ഇതിൻെറ പ്രാരംഭ പ്രവ൪ത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവ൪ത്തനങ്ങൾ നടക്കുന്നതുകൊണ്ടുതന്നെ മാലിന്യ നിക്ഷേപത്തിന് മാത്രമായി സ്ഥലം കണ്ടെത്തേണ്ടെന്നാണ് നഗരസഭയുടെ തീരുമാനമെന്ന് ചെയ൪പേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
