Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനറേറ്റര്‍ പണിമുടക്കി;...

ജനറേറ്റര്‍ പണിമുടക്കി; ഫ്ളഡ്ലൈറ്റ് കത്താന്‍ വൈകി

text_fields
bookmark_border
ജനറേറ്റര്‍ പണിമുടക്കി; ഫ്ളഡ്ലൈറ്റ് കത്താന്‍ വൈകി
cancel

കോഴിക്കോട്: കോ൪പറേഷൻ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റ് ബുധനാഴ്ച കണ്ണുതുറക്കാൻ വൈകിയത് നായനാ൪ കപ്പ് ഫുട്ബാൾ ടൂ൪ണമെൻറ് സംഘാടകരിൽ കുറച്ചുനേരത്തേക്ക് ആധി പട൪ത്തി. മുമ്പ് ദേശീയ ലീഗ് മത്സരത്തിനിടയിൽ ഫ്ളഡ്ലൈറ്റ് കണ്ണടച്ചത് വലിയ വിവാദമാവുകയും അഴിമതിയാരോപണം ഉയരുകയും ചെയ്ത സാഹചര്യമാണ് എല്ലാവരുടെയും മനസ്സിലെത്തിയത്. എന്നാൽ, വടക്കുപടിഞ്ഞാറെ കോണിലെ ഫ്ളഡ്ലൈറ്റിൻെറ ജനറേറ്റ൪ പണിമുടക്കിയതാണ് പ്രശ്ന കാരണമെന്ന് മനസ്സിലായതോടെ ആശ്വാസമായി.
അധികമായി സൂക്ഷിച്ചിരുന്ന ജനറേറ്റ൪ പെട്ടെന്നുതന്നെ കൊണ്ടുവന്ന് മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ജനറേറ്റ൪ പണിമുടക്ക് കാരണം നിശ്ചയിച്ചതിലും 20 മിനിറ്റ് വൈകിയാണ് വ്യാഴാഴ്ചയിലെ മത്സരം തുടങ്ങിയത്. സാധാരണ വൈകീട്ട് അഞ്ചു മണിക്ക് ജനറേറ്റ൪ പ്രവ൪ത്തിപ്പിച്ചു നോക്കാറുണ്ട്. അഞ്ചു ദിവസമായി കുഴപ്പമില്ലാതെ മുന്നോട്ടുപോയതിനാൽ വ്യാഴാഴ്ച പരീക്ഷണം നടത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story