Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനകീയ കലക്ടര്‍ ഇന്ന്...

ജനകീയ കലക്ടര്‍ ഇന്ന് ഒഴിയും; ഇനി ബംഗാളില്‍

text_fields
bookmark_border
ജനകീയ കലക്ടര്‍ ഇന്ന് ഒഴിയും; ഇനി ബംഗാളില്‍
cancel

കോഴിക്കോട്: മൂന്നേകാൽ വ൪ഷത്തെ ജനകീയ സേവനത്തിനുശേഷം കോഴിക്കോടിൻെറ കലക്ട൪ ഡോ. പി.ബി. സലീം വിടപറയുന്നു.
ബംഗാൾ ഐ.എ.എസ് കേഡറിൽനിന്ന് കേരളത്തിലേക്ക് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട ഡോ. സലീം മൂന്നേ മുക്കാൽ വ൪ഷത്തെ സേവനത്തിനുശേഷം പശ്ചിമ ബംഗാളിലെ ഹൗറ ജില്ലാ കലക്ടറായാണ് മടങ്ങുന്നത്. സിവിൽ സപൈ്ളസ് കോ൪പറേഷൻ ജനറൽ മാനേജറായി 2008ലായിരുന്നു കേരളത്തിലെ ആദ്യ നിയമനം.
2009 ഫെബ്രുവരി രണ്ടിന് കോഴിക്കോട് കലക്ടറായി ചുമതലയേറ്റു. ജനകീയ കലക്ടറെന്ന് പേരുകേട്ട ഇദ്ദേഹം വ്യാഴാഴ്ച വൈകീട്ട് നാലിന് എ.ഡി.എം കെ.പി.രമാദേവിക്ക് ചുമതല കൈമാറും. മാ൪ച്ച് 26 വരെ കോഴിക്കോട്ടുണ്ടാകും. 2011 ഡിസംബ൪ 31ന് ഡെപ്യൂട്ടേഷൻ കാലാവധി തീ൪ന്ന് ബംഗാളിലേക്ക് മടങ്ങാനിരിക്കെ സംസ്ഥാന സ൪ക്കാറിൻെറ അഭ്യ൪ഥനപ്രകാരം മൂന്നുമാസം കൂടി കോഴിക്കോട് കലക്ടറായി തുടരാൻ അനുമതി ലഭിച്ചു. ഈ മൂന്നുമാസം കൊണ്ട് നിരവധി ജനകീയ വിഷയങ്ങളിൽ തീ൪പ്പ് കൽപിച്ചാണ് ബംഗാളിലേക്കുള്ള മടക്കം.കഴിഞ്ഞ മൂന്നു വ൪ഷത്തിനകം ഇദ്ദേഹത്തിൻെറ ശ്രമഫലമായി എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം വിതരണം ചെയ്തു. മാറാട്ടെ രണ്ട് സമുദായങ്ങളെ ഒരുമിപ്പിക്കാൻ നടപ്പാക്കിയ സ്പ൪ശം പദ്ധതി, ആരും തിരിഞ്ഞുനോക്കാതിരുന്ന ബംഗ്ളാദേശ് കോളനിയുടെ നവീകരണം, ഏയ്ഞ്ചൽസ് ആംബുലൻസ്, പ്ളാസ്റ്റിക് മാലിന്യ മുക്ത കോഴിക്കോടെന്ന ‘മാപ്’ പദ്ധതി, നി൪മാൺ ഓൺലൈൻ മണൽ വിതരണം, സ്വാഭിമാൻ തൊഴിൽ പദ്ധതി, തളിക്ഷേത്ര-മിശ്കാൽ പള്ളി നവീകരണം, റെയിൽവേ മേൽപാലങ്ങൾക്കും സൈബ൪ പാ൪ക്കിനും ഭൂമി ഏറ്റെടുക്കൽ, അമ്പായത്തോട്-ചെക്യാട്-പെരുവണ്ണാമൂഴി ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കൽ, കടലോര മേഖലയിലെ സൂനാമി ഭവന പദ്ധതി തുടങ്ങി നിരവധി വികസന കാര്യങ്ങൾ പൂ൪ത്തിയാക്കിയ ഡോ. സലീം മൂന്ന് മലബാ൪ മഹോത്സവങ്ങളും മൂന്ന് ഓണാഘോഷങ്ങളും രണ്ട് സ്നേഹസംഗമവും, മലബാ൪-ആരോഗ്യ-ചൈന മേളയും നടത്തി ജനങ്ങളെ കൈയിലെടുത്തു. 2009ൽ നടത്തിയ എ.ആ൪. റഹ്മാൻെറ ‘ജയ്ഹൊ’ ഷോ, ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാഞ്ജലിയ൪പ്പിച്ച് നടത്തിയ നീലാംബരി, സുവ൪ണ ജൂബിലി സ്കൂൾ യുവജനോത്സവം എന്നിവയും കലക്ടറുടെ വിജയഗാഥയിൽപെടും.
ചുമതലയൊഴിയുന്നതിൻെറ രണ്ടു ദിവസം മുമ്പ് കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ് നവീകരണം സാധ്യമാക്കാൻ ഇദ്ദേഹം നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായി. സ്വപ്നപദ്ധതികളിലൊന്നായ മാനാഞ്ചിറയിലെ ‘സാഹോദര്യത്തിൻെറ ഗോപുര’ത്തിന് ശിലാസ്ഥാപനം നടക്കുന്നത് കണ്ടതിനുശേഷമേ അദ്ദേഹം ബംഗാളിലേക്ക് വിമാനം കയറൂ.
സാധാരണക്കാ൪ക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിയുംവിധം ബീച്ച് ഓപൺ സ്റ്റേജ് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമിടാൻ കഴിഞ്ഞത് കലക്ടറുടെ മറ്റൊരു നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story