Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅബദ്ധത്തില്‍...

അബദ്ധത്തില്‍ വെടിപൊട്ടി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

text_fields
bookmark_border
അബദ്ധത്തില്‍ വെടിപൊട്ടി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
cancel

പയ്യോളി: ചെരണ്ടത്തൂ൪ എം.എച്ച്.ഇ.എസ് കോളജ് സെക്യൂരിറ്റി ജീവനക്കാരന് അബദ്ധത്തിൽ വെടിപൊട്ടി കൈക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. തോടന്നൂ൪ കരിങ്കയിൽ മീത്തൽ ശ്രീധരനാണ് (58) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരൻെറ മുറിയിൽനിന്ന് ഒറ്റക്കുഴൽ നാടൻ തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്ന് പറയുന്നു. വെടിയൊച്ചകേട്ട് വിദ്യാ൪ഥികളും മറ്റും പരിഭ്രാന്തരായി. എന്നാൽ, ഇവിടെ തോക്ക് സൂക്ഷിക്കാൻ ലൈസൻസുണ്ടോയെന്നും ഇത് പൊട്ടാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയതായി പയ്യോളി എസ്.ഐ എം.കെ. സുരേഷ് പറഞ്ഞു.

Show Full Article
TAGS:
Next Story