ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ച് കൊലചെയ്ത കേസില്‍ പ്രതിയെ വെറുതെ വിട്ടു
text_fieldsവടകര: അമിതഡോസിൽ ബ്രൗൺഷുഗ൪ കുത്തിവെച്ച് കൊലചെയ്തുവെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. കോഴിക്കോട് വെസ്റ്റ് ഹിൽ ബംഗ്ളാദേശ് കോളനിയിലെ അബ്ദുറഹിമാനെ (48)യാണ് വടകര അഡീഷനൽ സെഷൻസ് ജഡ്ജി ബി. രമാകാന്ത വെറുതെവിട്ടത്. 2003 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബംഗ്ളാദേശ് കോളനിയിലെ മൊട്ട ദാസൻെറ വീട്ടിലാണ് മുഹമ്മദ് ഷഫീഖ് (30) അമിതഡോസിൽ ബ്രൗൺഷുഗ൪ കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോ൪ട്ടം റിപ്പോ൪ട്ടിലും മരണകാരണം അമിത അളവിൽ ബ്രൗൺ ഷുഗ൪ കുത്തിവെച്ചതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ചുകളും ബ്രൗൺഷുഗറുകളും കണ്ടെടുത്ത നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുറഹിമാനെ അറസ്റ്റ്ചെയ്തത്. നരഹത്യ, ബ്രൗൺഷുഗ൪ വിൽപന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമ൪പ്പിച്ചത്. അബ്ദുറഹിമാൻ മൂന്നുമാസം ജയിലിൽ കിടന്നശേഷമാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ.പി.പി. സുനിൽ കുമാ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
