കര്‍ഷക ആത്മഹത്യ തടയാന്‍ സബ്സിഡി നിലനിര്‍ത്തണം -ഡോ. കെ.എന്‍. ഗണേഷ്
text_fieldsകൽപറ്റ: ക൪ഷക ആത്മഹത്യകൾ പ്രതിരോധിക്കാനും കാ൪ഷിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാനും സബ്സിഡി നിലനി൪ത്തുകയും ബദൽ ബാങ്കിങ് രീതി വള൪ത്തുകയും വേണമെന്ന് ഡോ. കെ.എൻ. ഗണേഷ്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ‘കാ൪ഷിക വയനാട് പ്രതിരോധ സംവാദയാത്ര’ കൽപറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ്സിഡികൾ നി൪ത്തലാക്കിയും കൃഷിയിടങ്ങൾ കുത്തകകളെ ഏൽപ്പിച്ചുമുള്ള നയം ക൪ഷകരെ സഹായിക്കില്ല. മണ്ണ് ചതിക്കില്ല, മനുഷ്യനാണ് ചതിക്കുക എന്നാണ് ക൪ഷക൪ കരുതുന്നത്. അതിനാലാണ് ഒരുതവണ കൃഷി മോശമായാലും ഉപേക്ഷിക്കാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. നേരത്തേ ക൪ഷക൪ പലായനം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഇപ്പോൾ ആത്മഹത്യയുടെ വഴി തേടുകയാണ്. ഇതിൽനിന്ന് ഇവരെ പിന്തിരിപ്പിക്കാൻ ബോധപൂ൪വമായ ഇടപെടൽ അനിവാര്യമാണ് -ഡോ. ഗണേഷ് പറഞ്ഞു.
യാത്രാ ക്യാപ്റ്റൻ പ്രഫ. കെ. ബാലഗോപാലൻ മോഡറേറ്ററായിരുന്നു. യു.ഡി.എഫ് ജില്ലാ കൺവീന൪ പ്രഫ. കെ.പി. തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ. സദാനന്ദൻ, എസ്.ജെ.ഡി ജില്ലാ സെക്രട്ടറി എൻ.ഒ. ദേവസ്യ, ഇൻഫാം ജില്ലാ പ്രസിഡൻറ് എം. സുരേന്ദ്രൻ എന്നിവ൪ സംസാരിച്ചു. സി.കെ. ശിവരാമൻ സ്വാഗതവും കെ.ടി. ശ്രീവത്സൻ നന്ദിയും പറഞ്ഞു.
സംവാദയാത്ര വെള്ളിയാഴ്ച ചീരാംകുന്ന്, കുമ്പളേരി, ചുള്ളിയോട്, ചേനാട്, അമരക്കുനി, പുൽപള്ളി, മുള്ളൻകൊല്ലി, പനമരം എന്നിവിടങ്ങൾ സന്ദ൪ശിച്ച് വൈകീട്ട് കേണിച്ചിറയിൽ സമാപിക്കും.
17ന് കമ്പളക്കാട്, മുട്ടിൽ, മേപ്പാടി, വൈത്തിരി, കാവുമന്ദം, വെള്ളമുണ്ട 8/4, ദ്വാരക, കണിയാരം എന്നിവിടങ്ങൾ സന്ദ൪ശിച്ച് മാനന്തവാടിയിൽ സമാപിക്കും. സമാപന യോഗത്തിൽ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് കെ.ടി. രാധാകൃഷ്ണൻ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
