ബജറ്റ് അവതരണം തുടങ്ങി
text_fieldsന്യൂദൽഹി: കേന്ദ്ര ധനമന്ത്രി പ്രണബ് മുഖ൪ജി പാ൪ലമെന്‍്റിൽ ബജറ്റ് അവതരണം തുടങ്ങി. രാവിലെ പാ൪ലമെന്‍്റിൽ ചേ൪ന്ന കേന്ദ്ര മന്ത്രി സഭായോഗം ബജറ്റിന് അംഗീകാരം നൽകിയതിന് ശേഷമാണ് 11 മണിക്ക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.
ആഗോള പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചെന്നും വ്യാവസായിക വള൪ച്ച കുറഞ്ഞത് രാജ്യത്തിന് തിരിച്ചടിയായെന്നും പ്രണബ് മുഖ൪ജി ആമുഖത്തിൽ പറഞ്ഞു. കയറ്റുമതിയിൽ 23 ശതമാനവും കാ൪ഷികമേഖലയിൽ 2.5 ശതമാനവും വള൪ച്ചയുണ്ടായതായി അദ്ദേഹം അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തിനിടയിൽ, സ൪ക്കാറിൻെറ സാമൂഹികക്ഷേമ പദ്ധതികൾക്ക് ആവശ്യമായ വിഹിതം നീക്കിവെക്കുകയും വരുമാനം വ൪ധിപ്പിക്കാനുള്ള വഴിതേടുകയുമാണ് ധനമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ആദായനികുതിയിളവ് പരിധി ഉയ൪ത്തുന്നത് ബജറ്റിലെ പ്രധാന ആക൪ഷണങ്ങളിലൊന്നാവും. 1.80 ലക്ഷം രൂപയിൽനിന്ന് മൂന്നുലക്ഷമാക്കി ഇളവു പരിധി ഉയ൪ത്തണമെന്ന് പാ൪ലമെന്‍്റിൻെറ സ്ഥിരം സമിതി നി൪ദേശിച്ചിരുന്നു. നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലുള്ള നികുതിയിളവിൻെറ പരിധിയും കൂട്ടണമെന്ന് ശിപാ൪ശയുണ്ട്.
ഇനിയുള്ള വ൪ഷങ്ങളിൽ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരുമെന്നിരിക്കെ, ജനപ്രിയതയുടെ മേമ്പൊടികൾ വിട്ട് ക൪ക്കശ സ്വഭാവം കാണിക്കുന്ന ബജറ്റാകും അവതരിപ്പിക്കപ്പെടുകയെന്നാണ് വിലയിരുത്തൽ.
യു.പി.എയെ നയിക്കുന്ന കോൺഗ്രസ് സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് വേഗത നൽകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, മമത ബാന൪ജിയുടെയും മറ്റു സഖ്യകക്ഷികളുടെയും സമ്മ൪ദങ്ങൾക്കിടയിൽ ഇത് എത്രത്തോളം കഴിയുമെന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക വിദഗ്ധ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
