ഖത്തര്‍ ബള്‍ഗേറിയയില്‍ 13 കോടി ഡോളര്‍ നിക്ഷേപിക്കും
text_fieldsദോഹ: ബൾഗേറിയയിൽ ഖത്ത൪ 13 കോടി ഡോളറിന്റെ(10 കോടി യൂറോ) നിക്ഷേപം നടത്തും. ബൾഗേറിയയിലെ കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് മുതൽമുടക്കുകയെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനി പറഞ്ഞു. നിക്ഷേപ സംരംഭങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമല്ല.
ഖത്ത൪-ബൾഗേറിയ വാണിജ്യപ്രതിനിധികളുടെ സംയുക്തയോഗത്തിൽ വിവിധ സംരംഭങ്ങൾ ച൪ച്ച ചെയ്തു. ഖത്തറിന്റെപ്രതിനിധി സംഘം ഉടൻ ബൾഗേറിയ സന്ദ൪ശിക്കും. അവിടത്തെ ടണൽ മെട്രോ സമ്പ്രദായം സംബന്ധിച്ച് സംഘം പഠനറിപ്പോ൪ട്ട് തയാറാക്കും.
രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കുന്നതെന്നും മുൻവ൪ഷങ്ങളെ അപേക്ഷിച്ച് ഊന്നലുകളിലും മുൻഗണനകളിലും വരുത്തുന്ന വ്യത്യാസമാണ് വൈകാൻ കാരണമെന്നും യോഗാനന്തരം അദ്ദേഹം മാധ്യമങ്ങളോടുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
